തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം ഒടിടിയിലെത്തി വിജയ് സേതുപതിയുടെ വിടുതലൈ 2. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര വിജയം തിയേറ്ററിൽ കരസ്ഥമാക്കിയ ചിത്രമായിരുന്നു വിടുതലൈ. ഇതിന്റെ രണ്ടാം ബാഗമായി എത്തിയ വിടുതലൈ 2 സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇപ്പോൾ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രംസ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്കിലും ചിത്രം കാണാം. മഹാരാജയ്ക്ക് ശേഷം വിജയ് സേതുപതിയുടേതായി എത്തിയ ചിത്രമാണിത്.
65 കോടി ബജറ്റിലാണ് രണ്ട് ഭാഗങ്ങളും കൂടി ഷൂട്ട് ചെയ്തിരിക്കുന്നത്. വിടുതലൈ 60 കോടിയും വിടുതലൈ 2 64 കോടിയും ബോക്സ് ഓഫീസിൽ നേടിയതായാണ് റിപ്പോർട്ട്. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയെ കൂടാതെ സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന താരങ്ങൾ. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിച്ചത്.
2024 ഡിസംബര്‍ 20 ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പിരീഡ് പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇളയരാജയാണ് വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചത്. വിടുതലൈ പാർട്ട് 2ന്റെ ഡിഒപിപി ആർ. വേൽരാജാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് ജാക്കി. രാമർ ആണ് ചിത്രത്തിന്റെ എഡിറ്റർ. കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി. ഉദയകുമാർ, വിഎഫ്എക്സ്: ആർ ഹരിഹരസുദൻ, പിആർഒ: പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.