റീൽസ് വിഡിയോയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി. അഭിനയമാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലിയാണെന്നും രേണു പറഞ്ഞു. ഇതുപോലെയുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും അഭിനയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും രേണു വ്യക്തമാക്കി.
'എനിക്ക് ഈ റീല്‍സ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം എനിക്ക് ആര് ചെലവിന് തരും. അഭിനയം എന്റെ ജോലിയാണ്.
അന്നൊന്നും ആർക്കും അവസരം തരാൻ തോന്നിയില്ല. ഞാൻ കുട്ടിക്കാലം മുതലേ ഡാൻസ്, അഭിനയവുമൊക്കെ ഉണ്ടായിരുന്നു. സുധിയേട്ടൻ വന്നപ്പോൾ ആ പിന്തുണ മുഴുവൻ ഏട്ടനു കൊടുത്തു. ഇപ്പോൾ എനിക്കു ജീവിക്കണം. അതുകൊണ്ട് അഭിനയം തൊഴിലാക്കി.
Read Also: വിവാഹമോചന ഉടമ്പടിയിൽ വ്യാജ ഒപ്പ്, ഇൻഷുറൻസിലും തിരിമറി; അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ കേസ്
ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാൻ. ഇനിയും നിങ്ങള്‍ വിമർശിക്കുന്ന ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും. ആവശ്യമുള്ളവർ കണ്ടാൽ മതി.
നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർടിസ്റ്റ് ആയവരാണ്. നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ഞാൻ വേറൊരുത്തന്റെ കൂടെ പിള്ളേരെ ഇട്ടുപോയോ ഇല്ലല്ലോ?കാണുന്ന എല്ലാ നെഗറ്റിവ് കമന്റുകൾക്കും രേണു മറുപടി തരും. പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി ഞാൻ ഒന്നും മോഷ്ടിച്ചിട്ടില്ല.
Read Also: ലീച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി; ചിത്രം മാർച്ച് ഏഴിന് പ്രദർശനത്തിന്
സുധി ചേട്ടന് ഉണ്ടായിരുന്നപ്പോള്‍ വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ?. ഒരു നെഗറ്റീവ് കമന്റും ഞാന്‍ നീക്കം ചെയ്യുന്നില്ല. എന്റെ ശരിയാണ് ഞാന്‍ ചെയ്യുന്നത്. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. ഒരു സിനിമ ഇപ്പോള്‍ ചെയ്തുകഴിഞ്ഞു. ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം' രേണു വ്യക്തമാക്കി.
ചന്തുപൊട്ടിലെ സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന സിനിമാഗാന രംഗം റീക്രിയേറ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ രേണു പങ്കുവെച്ച റീൽ ആണ് വിമർശനങ്ങൾക്ക് കാരണമായത്. വിഡിയോയിൽ രേണുവിനൊപ്പം ദാസേട്ടൻ കോഴിക്കോടാണ് അഭിനയിച്ചിരിക്കുന്നത്.
ഇങ്ങനെ ചെയ്യാന്‍ നാണമുണ്ടോ? സുധിയെ ഓര്‍ത്ത് ജീവിച്ചോളാം എന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത് തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വന്നത്. രേണുവിനെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.