Delhi Railway Station Stampede: പരിധിയിൽ കവിഞ്ഞ് ടിക്കറ്റുകൾ വിറ്റത് എന്തിന്? ഡൽഹിയിലെ അപകടത്തിൽ റെയിൽവേയെ വിമർശിച്ച് കോടതി

Delhi Railway Station Stampede:  ദുരന്തത്തിന്റെ പശ്ചാതലത്തിൽ സമ‍‍ർപ്പിക്കപ്പെട്ട പൊതുതാൽപര്യ ​ഹ‍ർജി പരി​ഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 05:52 PM IST
  • ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
  • അനുവദനീയമായതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റതെന്തിനെന്ന് കോടതി ചോദിച്ചു
  • ദുരന്തത്തിൽ 18 പേരുടെ ജീവനാണ് നഷ്ടമായത്
Delhi Railway Station Stampede: പരിധിയിൽ കവിഞ്ഞ് ടിക്കറ്റുകൾ വിറ്റത് എന്തിന്? ഡൽഹിയിലെ അപകടത്തിൽ റെയിൽവേയെ വിമർശിച്ച് കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ ദുരന്തത്തിൽ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. അനുവദനീയമായതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റതെന്തിനെന്ന് കോടതി റെയിൽവെയോട് ചോദിച്ചു. 

റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്റെ പശ്ചാതലത്തിൽ സമ‍‍ർപ്പിക്കപ്പെട്ട പൊതുതാൽപര്യ ​ഹ‍ർജി പരി​ഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. ഓരോ ട്രെയിനിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജനങ്ങളുടെ എണ്ണത്തിന് പരിധിയുണ്ടെന്നും അതിൽ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും റെയിൽ ബോർഡിന്റെയും വിശദീകരണവും തേടി. മാർച്ച്‌ 26ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

Read Also: അഭിഭാഷകനെ കണ്ടതോടെ മനംമാറ്റം; മജിസ്ട്രേറ്റ് മുമ്പാകെ കുറ്റം സമ്മതിക്കാതെ ചെന്താമര

ഫെബ്രുവരി 15ന് രാത്രി 10 മണിയോടെയാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ ദാരുണ സംഭവമുണ്ടായത്. കുംഭമേളയ്ക്ക് എത്തിയവരുടെ അനിയന്ത്രിത തിരക്കിന് പിന്നാലെ അപകടമുണ്ടാവുകയായിരുന്നു. ദുരന്തത്തിൽ 18 പേരുടെ ജീവനാണ് നഷ്ടമായത്. മരിച്ചവരിൽ 11 പേർ സ്ത്രീകളും നാല് കുട്ടികളുമാണ്.

അപകടത്തിൽ റെയിൽവേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയോട് ലെഫ്റ്റനന്റ് ഗവർണർ റിപ്പോർട്ട് തേടി. മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നൽകും. രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗൺസ്മെന്റാണ് അപകടത്തിന് കാരണമായതെന്നാണ് ഡൽഹി പൊലീസിന്റെ റിപ്പോ‍ർട്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News