Heart Health: ഹൃദയാഘാത സാധ്യത കുറയ്ക്കാം; ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

പഴങ്ങൾ എപ്പോഴും ശരീരത്തിന് നല്ലതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും പഴങ്ങൾ മികച്ചതാണ്.  

 

1 /6

ആപ്പിളിൽ ഉയർന്ന തോതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.  

2 /6

സിട്രസ് പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. അവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.  

3 /6

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ ഫ്രൂട്ട് ആണ് അവോക്കാഡോ.  

4 /6

കൊളസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ മാതളനാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.   

5 /6

ബെറി പഴങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ബെറി തുടങ്ങിയവ ഡയറ്റിൽ ഉൽപ്പെടുത്താം.   

6 /6

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  

You May Like

Sponsored by Taboola