ആരോഗ്യകരമായ, സുന്ദരമായ നഖം സ്വന്തമാക്കുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
സുന്ദരമായ നഖങ്ങൾ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ നഖത്തിലെ വെളുത്ത പാടുകളും നഖം പൊട്ടി പോകുന്നതും നമ്മുടെ ആഗ്രഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. എന്നാൽ ചില ഭക്ഷ്യവസ്തുക്കളിലൂടെ ആരോഗ്യകരമായ, സുന്ദരമായ നഖം സ്വന്തമാക്കാവുന്നതാണ്.
മുട്ട വിറ്റാമിൻ സിയാൽ സമ്പന്നമാണ്. അതുകൊണ്ട് തന്നെ നഖം പൊട്ടുന്നവർക്ക് മുട്ട ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവയിലെ പോഷക ഗുണങ്ങൾ നഖത്തെ സുന്ദരമാക്കുന്നു.
പ്രോട്ടീൻ, സൾഫർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച സ്രോതസ്സാണ് മത്സ്യം. ഇവ നഖത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ തുടങ്ങിയവയുടെ ശക്തമായ ഉറവിടമാണ് അടങ്ങിയ ഓറഞ്ച്. ഇവ നഖത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവ ധാരാളമായി അടങ്ങിയ ഇലക്കറികൾ നഖത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. അതിനാൽ ആരോഗ്യമുള്ള നഖം ആഗ്രഹിക്കുന്നവർ ഇലക്കറികൾ മടി കൂടാതെ കഴിക്കാൻ ശ്രമിക്കുക.
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങളിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ നഖത്തെ സുന്ദരമാക്കുന്നു.
അവാക്കാഡോയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ നഖത്തെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതിനാൽ ഡയറ്റിൽ അവക്കാഡോ ഉൾപ്പെടുത്തുന്നത് നഖത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും.
നട്സുകളും വിത്തുകളും നഖത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങളുടെ ശക്തമായ ഉറവിടമാണിവ.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)