Chanakya Niti: പണത്തിന് ക്ഷാമമില്ലാതെ ജീവിക്കാം, എന്നാലീ തന്ത്രങ്ങൾ അറിയണം!

ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമാണ് ചാണക്യന്‍. എല്ലാവരും പണം ലഭിക്കാനും സമ്പന്നനാകാനും ആഗ്രഹിക്കുന്നു. പണമില്ലാത്തവനെ ഈ സമൂഹം നിസ്സാരമായി കാണുന്നതാണ് പതിവ്. 

 

ചാണക്യ നീതിയില്‍ ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ പരാമര്‍ശിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ജീവിതത്തിൽ വിജയിക്കാനും പണം സമ്പാദിക്കാനും ചില കാര്യങ്ങള്‍ ശീലിച്ചാല്‍ മതിയെന്ന് ചാണക്യന്‍ പറയുന്നു.

1 /6

സുസ്ഥിരമായ വളര്‍ച്ചയെക്കുറിച്ചുള്ള ചാണക്യന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ചാണക്യ നീതിയിൽ വിശദീകരിക്കുന്നുണ്ട്.   സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം അതിൽ വ്യക്തമാക്കുന്നു.  

2 /6

സാമ്പത്തികം വിവേകത്തോടെ കൈകാര്യം ചെയ്യുന്നത് ദീര്‍ഘകാല വിജയത്തിന് നിര്‍ണായകമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പണം ലാഭിക്കാനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും വ്യക്തികളോടും ഭരണാധികാരികളോടും അദ്ദേഹം ഉപദേശിച്ചിരുന്നു.   

3 /6

ചാണക്യ തന്ത്രങ്ങളില്‍ പ്രധാനം സാമ്പത്തിക ജ്ഞാനത്തെക്കുറിച്ചുള്ള കാര്യങ്ങളാണ്. ചെലവാക്കുന്നതും സമ്പാദിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യത ഉണ്ടായിരിക്കണം. വരുമാനത്തിന്റെ ഒരു ഭാഗം എപ്പോഴും ഭാവിയിലേക്കായി സൂക്ഷിച്ച് വെക്കണമെന്നും ഒരിക്കലും മുഴുവന്‍ സമ്പാദ്യവും ഒരുമിച്ച് ചെലവാക്കരുതെന്നും അദ്ദേഹം പറയുന്നു.  

4 /6

നമ്മുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് അടുത്ത കാര്യം. അതിനായി നല്ല വിദ്യാഭ്യാസം നേടുകയും അറിയാത്ത മേഖലകളിൽ പോലും അറിവ് വർധിപ്പിക്കുകയും വേണം. അറിഞ്ഞ് നിക്ഷേപം നടത്തുന്നതിലൂടെ നിങ്ങളുടെ വരുമാനത്തിലും മാറ്റം വരുത്തുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ  ധൂര്‍ത്തടിക്കുന്നവര്‍ക്ക് ദാരിദ്ര്യമായിരിക്കും ഫലം. 

5 /6

നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും ചാണക്യനീതി സഹായിക്കുന്നു. കൃത്യമായ ഒരു ബജറ്റ് ഉണ്ടാക്കുകയും നമ്മുടെ സമ്പാദ്യം ട്രാക്ക് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നത് സാമ്പത്തിക ഉയര്‍ച്ചയിലേക്കുള്ള ആദ്യത്തെ ചവിട്ട് പടിയാണ്. അവശ്യ ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, വ്യക്തികള്‍ക്ക് സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി മറ്റൊരു തുക മാറ്റി വെക്കാൻ സാധിക്കും.

6 /6

സാമ്പത്തിക അച്ചടക്കം വ്യക്തികളെ കടബാധ്യതയില്ലാതെ ജീവിക്കാൻ സഹായിക്കുന്നു. സാമ്പത്തിക ലാഭം നേടിയെടുക്കുക വഴി ബിസിനസുകള്‍ വിപുലീകരിക്കാനും അത് വഴി നേട്ടങ്ങള്‍ കരസ്ഥമാക്കാനും കഴിയും. അച്ചടക്കമുള്ള ചെലവുകളിലും തന്ത്രപരമായ സമ്പാദ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തിക സ്ഥിതിയിൽ മാറ്റം വരുത്താൻ ചാണക്യൻ ഉപദേശിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola