ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ഏറെ പ്രസക്തമാണ്.
വിവാഹ ശേഷം ഒരു കുടുംബത്തിന്റെ മുഴുവന്‍ സന്തോഷത്തിന്റേയും ഉത്തരവാദി ഭാര്യയാണെന്നാണ് ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ വ്യക്തമാക്കുന്നത്. പരാജയങ്ങളെ വിജയമാക്കി മാറ്റുന്നതിനും തെറ്റായ ദിശയിലുള്ള ഒരു വ്യക്തിയെ നേര്‍വഴിക്ക് നയിക്കുന്നതിനും സ്ത്രീക്ക് കഴിയുന്നു എന്നാണ് ചാണക്യാഭിപ്രായം. എന്നാല്‍ സ്ത്രീകളുടെ ചില പ്രവൃത്തികൾ അവൾക്ക് തന്നെ ദോഷം ചെയ്യുമെന്ന് ചാണക്യന്‍ പറയുന്നു.
വിവാഹിതയായ സ്ത്രീ ചെയ്യുന്ന ഓരോ കാര്യത്തിനും ഓരോ അര്‍ത്ഥമുണ്ടെന്നാണ് ചാണക്യന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിവാഹ ശേഷം ശ്രദ്ധയോടെ കുടുംബത്തെ പരിപാലിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണമെന്ന് ചാണക്യൻ പറയുന്നു.
സംസാരത്തില്‍ നിയന്ത്രണവുമില്ലാത്ത ദേഷ്യം തോന്നുമ്പോള്‍ എന്തും വിളിച്ച് പറയുകയുന്ന സ്വഭാവമുള്ള സ്ത്രീകൾ കുടുംബം കുട്ടിച്ചോറാക്കുമെന്ന് ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. ഇത് പലപ്പോഴും കുടുംബത്തില്‍ മറ്റുള്ളവര്‍ക്കും ദോഷം ചെയ്യുന്നു. അത്തരം കാര്യങ്ങള്‍ അതീവ ഗൗരവത്തോടെ കണക്കാക്കേണ്ടതാണ് എന്നും ചാണക്യന്‍ ഉപദേശിക്കുന്നു.
മോശം വാക്കുകളുടെ പ്രയോഗം കുടുംബത്തില്‍ നല്ലതല്ല. കാരണം ചിന്തിക്കാതെ ഓരോന്ന് വിളിച്ച് പറയുന്നത് വലിയ ദോഷം വരുത്തി വെക്കും. മാത്രമല്ല ആ സമയം മറ്റുള്ളവര്‍ക്ക് എന്ത് തോന്നുന്നു എന്നതും അവരുടെ മനസ്സ് വിഷമിക്കുന്നുണ്ടോ എന്നതും ഇത്തരം സ്ത്രീകള്‍ മനസ്സിലാക്കുകയില്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
പലപ്പോഴും അമിതമായി ദേഷ്യം പിടിക്കുന്ന ഒരു സ്ത്രീ കുടുംബത്തെ നശിപ്പിക്കും. പലപ്പോഴും ഇത് കൂടെ ജീവിക്കുന്നവരുടെ ജീവിതത്തെ പോലും ദു:സ്സഹമാക്കുന്നു. മാത്രമല്ല കുടുംബത്തിന്റേയും നിങ്ങളുടേയും സന്തോഷത്തേയും സമാധാനത്തേയും ഇത് വളരെയധികം സ്വാധീനിക്കുന്നു.
ഭര്‍ത്താവിന്റെ വരവറിയാതെ ചിലവാക്കുന്ന ഭാര്യമാരും ഉണ്ട്. ഇവരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നു. ഇത് പിന്നീടുള്ള നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ വളരെയധികം ശ്രദ്ധിക്കണം.
വീട്ടില്‍ എപ്പോഴും സമാധാനക്കേടും അശാന്തിയും ഉണ്ടാക്കുന്ന ഭാര്യമാർ കുടുംബത്തെ നശിപ്പിക്കുന്നുവെന്ന് ചാണക്യൻ പറയുന്നു. ഇത് നിങ്ങളുടെ കുട്ടികളെ പോലും തെറ്റായ രീതിയിൽ സ്വാധീനിക്കുന്നു. അവരുടെ ഭാവി പോലും അവതാളത്തിലാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അതിനാൽ വളരെയധികം ശ്രദ്ധിക്കണം.
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു നല്ല ഭാര്യ എന്നത് എപ്പോഴും പ്രവൃത്തിയിലും വാക്കുകളിലും എല്ലാം സൗന്ദര്യവും ശുദ്ധവും കാത്തു സൂക്ഷിക്കുന്നവളായിരിക്കണം. വീട് നല്ല മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിന് അവര്‍ക്ക് സാധിക്കണം. കൂടാതെ ഭര്‍ത്താവിനെ സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ഏത് സാഹചര്യത്തിലും പിന്തുണയ്ക്കുകയും വേണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)