ഇടുക്കി: മൂന്നാര്‍ എക്കോപോയിന്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആദിക (19), വേണിക (19), സുധൻ (19) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നാഗർകോവിൽ സ്കോട്ട് ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്. ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്.
നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മൂന്നാര്‍ ജി എച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സ ആവശ്യമായവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 37 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയിലായിൽ തമിഴ്നാട്ടില്‍ നിന്നും പുറപ്പെട്ടതാണ് സംഘം. പുലര്‍ച്ചെ മൂന്നാറിലെത്തി. മാട്ടുപ്പെട്ടി അണക്കെട്ടിലെ സന്ദര്‍ശന ശേഷം കുണ്ടള അണക്കെട്ടിലേക്ക് പോകുംവഴി ബസ് അപകടത്തില്‍പ്പെടുകയായിരുന്നു.
അപകടത്തിന് ഇടയാക്കിയ സാഹചര്യം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കേരള രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.