തിരുവനന്തപുരം: ലേഖന വിവാദം കത്തിനിൽക്കുന്നതിനിടെ ഡിവൈഎഫ്ഐ പരിപാടിയിൽ ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും ഡൽഹിയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിക്കുകയായിരുന്നു.
മാർച്ച് 1,2 തിയ്യതികളിൽ 'മഫാസോ' എന്ന പേരിൽ തിരുവനന്തപുരത്ത് വച്ചാണ് പരിപാടി. മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ. അതേസമയം, സൂറത്തിൽ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ലെന്ന് തരൂർ വ്യക്തമാക്കി. പരിപാടിക്ക് തരൂർ ആശംസ നേർന്നു.
Read Also: വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ആദിവാസി കൊല്ലപ്പെട്ടു
കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ വിവാദമായ സാഹചര്യത്തില്‍ ഇന്നലെ രാഹുല്‍ ഗാന്ധി തരൂരിനെ ഡല്‍ഹിയിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫിന്റെ ക്ഷണം. അതുകൊണ്ട് തന്നെ ഡിവൈഎഫ്ഐയുടെ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലുണ്ട്.
എന്നാല്‍ കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തെപ്പറ്റി സത്യസന്ധമായ നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയ ആൾ എന്ന നിലയിലാണ് തരൂരിന് ക്ഷണിച്ചതെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. 'പരിപാടികൾക്ക് നേരത്തെയും കോൺഗ്രസ് നേതാക്കന്മാരെ ക്ഷണിച്ചിട്ടുണ്ട്.
Read Also: കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്; പ്രതികളെ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരത്തെ എംപി എന്ന നിലയിൽ കൂടിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. വികസനത്തിൽ രാഷ്ട്രീയം നോക്കാറില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ട് എത്താൻ സാധിക്കുമോ എന്ന് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങളുടെ പേരിൽ സംഘടിപ്പിച്ച പരിപാടിയല്ല ഇത്. ഞങ്ങളുടെ പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. മറ്റു വാർത്തകൾക്ക് അടിസ്ഥാനം ഇല്ലെന്ന് സനോജ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും