ആലപ്പുഴ: ആലപ്പുഴ ചെറിയനാട് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്. ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്.തെരുവുനായ മുഖത്ത് ചാടി കടിക്കുകയായിരുന്നു. ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ ഇന്നലെ രാത്രിയായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇപ്പോള്‍ തെരുവുനായകളുടെ വിളയാട്ടമാണ്. ഇക്കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിൽ 8 പേരെയാണ് തെരുവുനായ ആക്രമിച്ചത്. പടിഞ്ഞാറേകല്ലട കണത്താർകുന്നത്താണ് സംഭവം. എട്ട് പേർക്ക് നായയുടെ കടിയേറ്റു.കണത്താർകുന്നം സ്വദേശികളായ മണ്ണത്തയ്യത്ത് കൃഷ്ണൻകുട്ടി (53), തുണ്ടിൽ വീട്ടിൽ ഹാജറുമ്മ (65) അഭിനന്ദ് വിഹാർ അഭിമന്യു (16), മോനിഷ ഭവനം അനിൽകുമാർ (48), പവിത്രം വീട്ടിൽ പവിത്ര (17) എന്നിവർ ഉൾപ്പെടെയാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും