കൊച്ചി: സ്‌കൂൾ വിട്ട് മടങ്ങുന്ന വഴി കാണാതായ ഏഴാം ക്ലാസുകാരിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടി കൊച്ചി സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിയ വിദ്യാർത്ഥിയാണ്.
Also Read: ഈ സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇന്ന് അവധി! അറിയാം...
കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരത്തി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ എളമക്കര പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സ്‌കൂൾ വിട്ട് സൈക്കിളിൽ പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നു. മാത്രമല്ല കുട്ടി സജൂൾ വിട്ട് സൈക്കിൾ ചവിട്ടി വീട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഫോൺ സ്കൂൾ അധികൃതർ പിടിച്ചുവെച്ചത് കുട്ടിയെ മാനസികമായി വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കുട്ടിയെ കാണാതായത്. 7 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. അമ്മയുടെ ഫോണുമായിട്ടായിരുന്നു കുട്ടി സ്‌കൂളിൽ പോയത്. ഇത് ചോദ്യം ചെയ്ത സ്‌കൂൾ അധികൃതർ കുട്ടിയെ ശകാരിച്ചു.
Also Read: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് സുപ്രധാന ദിനം, അറിയാം ഇന്നത്തെ രാശിഫലം!
കുടുംബങ്ങൾക്കൊപ്പം സമഗ്ര അന്വേഷണം നടത്തിയ പോലീസ് വല്ലാർപാടം പള്ളിയുടെ സമീപത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കുട്ടിയെ അന്വേഷിച്ചു കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത് ജോർജിന്റെ സമയോചിത ഇടപെടൽ മൂലമാണ്. രാത്രി ഏറെ വൈകി സൈക്കിളുമായി കടന്നു പോയ കുട്ടിയെ തടഞ്ഞു നിർത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തത് ഞാറക്കൽ സ്വദേശിയായ ജോർജായിരുന്നു. മാത്രമല്ല രക്ഷിതാക്കൾ എത്തുന്ന നേരമത്രെയും പന്ത്രണ്ടുകാരിയെ ജോർജ് പിടിച്ചു നിർത്തുകയും ശേഷം കുട്ടിയെ കൈമാറുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.