തിരുവനന്തപുരം: സംസ്ഥാനത്തെ യുവ വോട്ടർമാർക്കിടയിൽ വോട്ട് ചെയ്യുന്നതിനുള്ള വിമുഖത നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഓൺലൈൻ സർവ്വേ ആരംഭിച്ചു. പ്രധാനമായും 18 വയസ്സിനും 30 വയസ്സിനുമിടയിൽ പ്രായമുള്ളവരിൽ നിന്നുള്ള വിവര ശേഖരണമാണ് സർവ്വേ ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാറുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തത്, തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
Read Also: 'പുറത്ത് വന്നത് മനസ്സിലെ വൃത്തികേട്', രൺവീർ അലഹബാദിയക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; അറസ്റ്റ് തടഞ്ഞു
രാജ്യത്താകമാനം യുവാക്കളുടെ വോട്ടിങ് ശതമാനം കുറയുന്നു എന്ന അനൗദ്യോഗിക കണക്കുകൾ പുറത്തു വരുമ്പോഴും, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഇത്തരമൊരു സർവ്വേ നടത്തുന്നത്. സംസ്ഥാനത്ത് 44 ലക്ഷത്തോളം യുവ വോട്ടർമാർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കൂടുതൽ യുവാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള പ്രചോദനമായും സർവ്വേ മാറുമെന്നാണ് പ്രതീക്ഷ. സ്കൂൾ-കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ്ബു(ELCs)കളിലൂടെയും, വിവിധ സോഷ്യൽ മീഡിയ പേജുകളിലൂടെയും സർവ്വേയിൽ പങ്കെടുക്കാൻ കഴിയും. ആദ്യ ദിവസങ്ങളിൽ തന്നെ സർവ്വേയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സർവ്വേയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.