ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ആരോഗ്യകരവും പ്രകൃതിദത്തവുമായ രീതിയിലൂടെ അമിത വണ്ണത്തിന് പരിഹാരം കണ്ടെത്താനാകും.
ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളാനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെട്ടാലോ...
പുതിനയില ചേർത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണകരമാണ്. ദഹനത്തെ സഹായിക്കുന്ന വിറ്റാമിന്‍ സി നാരങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പുതിനയില പുതിയ രുചി നല്‍കുകയും വയറിന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.
വെള്ളരിക്കയുടെ പകുതി മുറിച്ച് ഒരു ചെറിയ കഷണം ഇഞ്ചി അരച്ചെടുക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇവ ചേര്‍ത്ത്, കുറച്ച് മണിക്കൂര്‍ നേരം വച്ച ശേഷം കുടിക്കാവുന്നതാണ്. വെള്ളരിക്ക ശരീരത്തിന് ജലാംശം നല്‍കുകയും ഇഞ്ചി മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കറുവപ്പട്ട ചേർത്ത ആപ്പിൾ ജ്യൂസാണ് മറ്റൊരു ഓപ്ഷൻ. ആപ്പിളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു. കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
തുളസില ചേർത്ത് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തുളസിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഓറഞ്ച് വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്.
പൈനാപ്പിള്‍ കഷ്ണങ്ങളും പെരുംജീരകവും വെള്ളത്തില്‍ ചേര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഇവ കുടിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, ദിവസം മുഴുവന്‍ ശരീരത്തിൽ ജലാംശം നിലനിര്‍ത്താനും ഇവ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)