മൂവാറ്റുപുഴ: പാതിവില തട്ടിപ്പുകേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണന് വിവിധ ബാങ്കുകളിലായി 21 അക്കൗണ്ടുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന അനന്തുവിന്റെ സ്ഥാപനത്തിന്റെ പേരിലുള്ള 11 അക്കൗണ്ടുകൾ വഴി മാത്രം വഴി 548 കോടി രൂപ അനന്തു കൃഷ്ണന് ലഭിച്ചെന്നാണ് റിപ്പോർട്ട്. കൂടാതെ ഇരുചക്രവാഹനം നൽകാമെന്ന് വാഗ്ദാനം നൽകി 20,163 പേരിൽ നിന്നായി 60,000 രൂപവീതവും 4035 പേരിൽ നിന്ന് 56,000 രൂപ വീതവും വാങ്ങിയതിലൂടെ 143.5 കോടി രൂപയും അനന്തുവിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചിരിക്കുന്നത്. കസ്റ്റഡി അപേക്ഷയിലെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.
Also Read: സിദ്ദിഖ് കുറ്റക്കാരൻ; പീഡനം നടന്നതിന് കൃത്യമായ തെളിവുകൾ; കുറ്റപത്രം ഉടൻ സമർപ്പിക്കും
548 കോടി രൂപയുടെ ഉറവിടം സംബന്ധിച്ചും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും. ഈ തുകയെല്ലാം എന്തിനാണ് വിനിയോഗിച്ചതെന്നതിലും വ്യക്തതയില്ല. അതുകൊണ്ടുതന്നെ ഇതെല്ലാം ചൂണ്ടിക്കാട്ടി അഞ്ചുദിവസത്തേക്കാണ് അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടത്.
ഇതുവരെ നാലേകാൽ കോടി രൂപ മാത്രമാണ് അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ നിന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചത്. കുറച്ച് ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പുകളും വിതരണം ചെയ്തിരുന്നു. കൂടാതെ കുറച്ചു ഭൂമിയും വാങ്ങിയിട്ടുണ്ട്. ബാക്കി തുക എങ്ങനെ വിനിയോഗിച്ചു എന്നതിൽ കൃത്യമായ വിവരം ലഭിക്കണമെങ്കിൽ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്.
ഇതിനിടയിൽ തിരഞ്ഞെടുപ്പിനും മറ്റുമായി രാഷ്ട്രീയ നേതാക്കൾക്ക് പണം കൈമാറിയെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇവർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതിലൊക്കെ കൂടുതൽ വ്യക്തത വരുന്നതിന് കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും അത്യാവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.