BSNL Profit: 17 വർഷത്തിനുശേഷം വമ്പൻ തിരിച്ച് വരവ്, ബിഎസ്എൻഎൽ വീണ്ടും ലാഭത്തിൽ; നേട്ടമായതെന്ത്?

BSNL Profit: 1800 കോടി രൂപയുടെ നഷ്ടം നികത്തിയ ശേഷമാണ് ഈ ലാഭം കൈവരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 15, 2025, 02:31 PM IST
  • ലാഭത്തിന്റെ പാതയിലേക്ക് തിരിച്ചെത്തി രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ
  • 262 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്
  • 2007ന് ശേഷം ഇതാദ്യമായാണ് ബിഎസ്എന്‍എൽ ലാഭത്തിലാകുന്നത്
BSNL Profit: 17 വർഷത്തിനുശേഷം വമ്പൻ തിരിച്ച് വരവ്, ബിഎസ്എൻഎൽ വീണ്ടും ലാഭത്തിൽ; നേട്ടമായതെന്ത്?

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ലാഭത്തിന്റെ പാതയിലേക്ക് തിരിച്ചെത്തി രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ).  നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദമായ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ  262 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.

2007ന് ശേഷം ഇതാദ്യമായാണ് ബിഎസ്എന്‍എൽ ലാഭത്തിലാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ, ഇതേ പാദത്തിൽ കമ്പനി 1500 കോടിയോളം രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇവയടക്കം 1800 കോടി രൂപയുടെ നഷ്ടം നികത്തിയ ശേഷമാണ് ഈ ലാഭം കൈവരിക്കുന്നത്.

Read Also: നഴ്സിങ് കോളേജ് റാ​ഗിങ്; പ്രതികളായ വിദ്യാർഥികളുടെ തുടർപഠനത്തിന് വിലക്ക്

നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, നെറ്റ്‌വർക്ക് വിപുലീകരണം, ചെലവ് ഒപ്റ്റിമൈസേഷൻ നടപടികൾ തുടങ്ങി കമ്പനിയുടെ വിവിധ സേവനങ്ങളാണ് ഈ നേട്ടത്തിനുള്ള മുഖ്യ കാരണങ്ങൾ.  മൊബിലിറ്റി സേവനം, ഫൈബർ ടു ദ് ഹോം, ലീസ്ഡ് ലൈൻ വരുമാനം എന്നിവയെല്ലാം 15 മുതൽ 20 ശതമാനം വരെയാണ് വരുമാനം ഉയർത്തിയത്. മാർച്ച് 31ന് സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ വരുമാന വളർച്ച 20 ശതമാനം സാമ്പത്തിക വളർച്ചയാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. 

അതേസമയം ബി‌എസ്‌എൻ‌എൽ പുതിയൊരു സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 149 രൂപ വിലയുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിക്കും എന്നാണ് വിവരം. ഇത് സംഭവിച്ചാൽ ബിഎസ്‍എൻഎൽ സേവനങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനായി കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും സുസ്ഥിരമായ വരുമാന വളർച്ച ഉറപ്പാക്കാനും സഹായിക്കും.

എത്രയും വേഗം 5ജി സേവനം നൽകാൻ തയ്യാറാകുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ നിലവിലെ ലക്ഷ്യം. 4ജി സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടിസിഎസിന്റെ സഹകരണത്തോടെ ഒരു ലക്ഷം സൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തിയിലാണ് കമ്പനി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News