Koyilandy Elephants Runs Amok: എഴുന്നള്ളപ്പിൽ ചട്ടലംഘനമെന്ന് റിപ്പോർട്ട്; കേസെടുക്കാൻ വനംമന്ത്രിയുടെ നിർദ്ദേശം, സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കൊയിലാണ്ടിയിൽ ആനകളിടഞ്ഞുണ്ടായ അപകടത്തിൽ ചട്ടലംഘനം ഉണ്ടായതായി വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 04:15 PM IST
  • വെടിക്കെട്ട് നടത്തിയത് അശ്രദ്ധമായാണെന്നും ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി.
  • ആനയുടെ ഉടമകളും ക്ഷേത്രം ഭാരവാഹികളും പ്രതികളാകുമെന്നും മന്ത്രി പറഞ്ഞു.
Koyilandy Elephants Runs Amok: എഴുന്നള്ളപ്പിൽ ചട്ടലംഘനമെന്ന് റിപ്പോർട്ട്; കേസെടുക്കാൻ വനംമന്ത്രിയുടെ നിർദ്ദേശം, സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കോഴിക്കോട്: കൊയിലാണ്ടിയിൽ ആനകൾ ഇടഞ്ഞ് 3 പേർ മരിക്കാനിടയായ സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകി വനംമന്ത്രി എകെ ശശീന്ദ്രൻ. എഴുന്നള്ളപ്പിൽ ചട്ടലംഘനം നടന്നുവെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. റിപ്പോർട്ട് വനംവകുപ്പ് മന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എഴുന്നള്ളിപ്പിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. തുടർച്ചയായ വെടിക്കെട്ടിൽ ആന പ്രകോപിതനായി. അപകട സമയത്ത് ആനയ്ക്ക് ചങ്ങലയിട്ടിട്ടുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

വെടിക്കെട്ട് നടത്തിയത് അശ്രദ്ധമായാണെന്നും ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി. ആനയുടെ ഉടമകളും ക്ഷേത്രം ഭാരവാഹികളും പ്രതികളാകുമെന്നും മന്ത്രി പറഞ്ഞു.

Also Read: Nursing College Ragging Case: 'അതിക്രൂരത, സസ്പെൻഷനിൽ തീരില്ല, വിദ്യാർഥികൾക്കെതിരെ പരമാവധി നടപടിയെടുക്കും'; വീണാ ജോർജ്

 

അതിനിടെ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ​ഗുരുവായൂർ ദേവസ്വം ഉദ്യോ​ഗസ്ഥനോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി. സംഭവത്തിൽ വനംവകുപ്പും ​ഗുരുവായൂർ ദേവസ്വവും വിശദീകരണം നൽകണമെന്നും കോടതി വ്യക്തമാക്കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ഇത്തരമൊരു ദുരന്തമുണ്ടാവാന്‍ കാരണമെന്തെന്ന് ആരാഞ്ഞ കോടതി ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ചോദിച്ചു. ആനയുടെ ഭക്ഷണം, യാത്രാവിവരങ്ങള്‍, രോഗമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍, മറ്റ് ഉത്സവങ്ങളില്‍ പങ്കെടുത്തിതിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാനും കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച ഹാജരായി നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. 

അതേസമയം ആനകളിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ലീല എന്ന സ്ത്രീയുടെ മരണകാരണം ആനയുടെ ചവിട്ടേറ്റതാണെന്ന് സ്ഥിരീകരിച്ചു. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ച മറ്റ് 2 പേർ. ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തിയതോടെ രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ഇടഞ്ഞ ആനകളെ പിന്നീട് പാപ്പാന്മാര്‍ തളച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ട് ആനകളും വിരണ്ടോടി ഓടി. ആനകള്‍ ഇടഞ്ഞതോടെ പരിഭ്രാന്തരായ ആളുകളും നാലുഭാഗത്തേക്കും ഓടി. പീതാംബരൻ, ​ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News