Harthal In Koyilndi: ആനയിടഞ്ഞുണ്ടായ അപകടം: കൊയിലാണ്ടിയിലെ 9 വാർഡുകളിൽ ഇന്ന് ഹർത്താൽ

Koyilandi Harthal Updates: സംഭവത്തിൽ വനം ‌വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 07:41 AM IST
  • കൊയിലാണ്ടി നഗരസഭയിലെ ഒൻപത് വാര്‍ഡുകളില്‍ ഇന്ന് സംയുക്ത ഹര്‍ത്താല്‍ ആരംഭിച്ചു
  • കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖസൂചകമായാണ് ഇന്ന് ഹര്‍ത്താല്‍
Harthal In Koyilndi: ആനയിടഞ്ഞുണ്ടായ അപകടം: കൊയിലാണ്ടിയിലെ 9 വാർഡുകളിൽ ഇന്ന് ഹർത്താൽ

കൊയിലാണ്ടി: ആനയിടഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയിലെ ഒൻപത് വാര്‍ഡുകളില്‍ ഇന്ന് സംയുക്ത ഹര്‍ത്താല്‍ ആരംഭിച്ചു. കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖസൂചകമായാണ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്.

Also Read: കൊയിലാണ്ടിയിൽ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തി, വിരണ്ടോടി ആനകൾ; 2 സ്ത്രീകൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

നഗരസഭയിലെ 17,18 വാര്‍ഡുകളിലും 25 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലാണ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്. കാക്രട്ട്കുന്ന്, അറുവയല്‍, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമല്‍, കോമത്തകര, കോതമംഗലം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.

കൊയിലാണ്ടിയിലെ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോടും ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി ചീഫ് കണ്‍സര്‍വേറ്ററോടും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. സംഭവത്തില്‍ റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. കൊയിലാണ്ടി തഹസില്‍ദാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ രാത്രി തന്നെ അപകടം നടന്ന കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ചു.

Also Read: തുലാം രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, ധനു രാശിക്കാരുടെ സമ്പത്ത് വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!

അപകടത്തില്‍ മരിച്ച കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഇന്ന് നടക്കും എന്നാണ് റിപ്പോർട്ട്. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News