Cherthala Housewife Death: അച്ഛനെതിരെ മകളുടെ മൊഴി, വീട്ടമ്മയുടെ മരണകാരണം തലക്കേറ്റ പരിക്ക്; ഭർത്താവ് അറസ്റ്റിൽ

Cherthala Housewife Death: ഭര്‍ത്താവ് സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2025, 05:02 PM IST
  • വീട്ടമ്മ സജിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
  • തലയോട്ടിയിൽ പൊട്ടലുണ്ടെന്ന് റിപ്പോർട്ട്
  • ഭര്‍ത്താവ് സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
Cherthala Housewife Death: അച്ഛനെതിരെ മകളുടെ മൊഴി, വീട്ടമ്മയുടെ മരണകാരണം തലക്കേറ്റ പരിക്ക്; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മ സജി മരിച്ചത് തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയിൽ പൊട്ടലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം തലയ്‌ക്കേറ്റ പരിക്കാണെന്ന് സ്ഥിരീകരിച്ചതോടെ ഭർത്താവ് സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. 

സജിയുടെ തലയ്ക്ക് പിന്നിൽ ചതവും തലയോട്ടിയിൽ പൊട്ടലുമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. സജിയുടെ മരണം കൊലപാതകമെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെയാണ് കല്ലറ തുറന്ന് സജിയുടെ മൃതദേഹം പുറത്തെടുത്തത്. ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 

Read Also: എമ്പുരാന്റെ ചെലവ് അദ്ദേഹത്തിന് എങ്ങനെ അറിയാം? 'സമരം' ഒരു വ്യക്തി മാത്രം എടുക്കേണ്ട തീരുമാനമല്ല; സുരേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ആന്റണി പെരുമ്പാവൂർ

ജനുവരി എട്ടിന് രാത്രി പത്തോടെയാണ് തലയ്ക്ക് പരിക്കേറ്റ സജിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്‌ച രാവിലെയാണ്‌ മരിച്ചത്‌. അന്നുതന്നെ സംസ്‌കരിക്കുകയുംചെയ്തു.  വീട്ടിൽ തെന്നി വീണതായാണ് ആശുപത്രിയിൽ അറിയിച്ചത്. അതിനാൽ സ്വാഭാവികമരണമായി കണക്കാക്കിയായിരുന്നു നടപടികൾ. 

സംസ്കാരം കഴിഞ്ഞതോടെയാണ് മകൾ പിതാവിനെതിരെ പരാതി നൽകിയത്. ജനുവരി എട്ടിന്‌ രാത്രി സജിയെ സോണി ആക്രമിച്ചെന്നും തല ഭിത്തിയിലിടിപ്പിച്ചാണ് പരിക്കേൽപ്പിച്ചതെന്നുമാണ് മകളുടെ മൊഴി. നിരന്തരം മർദിച്ചിരുന്നതായും പറയുന്നു. ഭീഷണിപ്പെടുത്തിയതിനാലാണ്‌ വീഴ്‌ചയിൽ പരിക്കേറ്റതാണെന്ന്‌ പറഞ്ഞതെന്നാണ് മൊഴി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News