മേടം മുതൽ മീനം വരെ ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
മേടം രാശിക്കാർക്ക് കഠിനാധ്വാനത്തിന് ഫലം ലഭിക്കും. എങ്കിലും ജോലികൾ മാറ്റിവയ്ക്കപ്പെടും. ഇത് മനസിന് അസ്വസ്ഥതയുണ്ടാക്കും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. കാര്യങ്ങൾ പൂർണമായും മനസ്സിലാക്കാതെ കുടുംബത്തിലെ ആരെയും ശകാരിക്കരുത്.
ഇടവം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യത. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർധിക്കുമെങ്കിലും അവ എളുപ്പത്തിൽ നിറവേറ്റാനാകും.
മിഥുനം രാശിക്കാർക്ക് ഇന്ന് സുഹൃത്തുക്കളുമായും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച ഗുണം ചെയ്യും. കുടുംബാംഗങ്ങളോടൊപ്പം ശുഭകരമായ കാര്യങ്ങളിൽ പങ്കെടുക്കും. പങ്കാളിയുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടാകും.
കർക്കടകം രാശിക്കാർ ഇന്ന് കുടുംബ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. കുടുംബാംഗങ്ങൾ ഇന്ന് സന്തുഷ്ടരായിരിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. ചെറുകിട വ്യാപാരികൾക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.
ചിങ്ങം രാശിക്കാർ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കും. അമ്മയുടെ ആരോഗ്യം വഷളാകാൻ സാധ്യത. എതിരാളികളുടെ ഉപദ്രവം ഉണ്ടാകും. ജാഗ്രത പുലർത്തുക.
കന്നി രാശിക്കാർക്ക് പുതിയ ജോലിയിലേക്ക് മാറാനോ പുതിയ ബിസിനസ് ആരംഭിക്കാനോ അനുകൂല സമയമാണ്. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. കുടുംബത്തിൽ അധിക ചിലവുകൾ ഉണ്ടാകും. മാനസിക പിരിമുറുക്കം അനുഭവപ്പെടാം.
തുലാം രാശിക്കാർ ഇന്ന് ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. പിതാവിൻറെ മാർഗനിർദേശങ്ങൾ അനുസരിക്കുക. ജോലികളിൽ വിജയമുണ്ടാകും. സുഹൃത്തുക്കളാൽ വഞ്ചിക്കപ്പെടാം.
വൃശ്ചികം രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. ബിസിനസിൽ ലാഭം ഉണ്ടാകും. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും.
ധനു രാശിക്കാർക്ക് നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ദിവസമാണ്. ജോലി സ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കുക. ബിസിനസിൽ ലാഭം ഉണ്ടാകും. കുടുംബാംഗങ്ങൾക്കിടയിൽ നിന്ന് ബഹുമാനം ഉണ്ടാകും.
മകരം രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് മികച്ച സമയമാണ്. മാതാപിതാക്കളെ മനസ്സിലാക്കാൻ ശ്രമിക്കണം.
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും.
മീനം രാശിക്കാർക്ക് കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിന് വിപരീതമായി സംഭവിക്കാം. മാനസികാരോഗ്യം ശ്രദ്ധിക്കണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)