Wayanad Wild Animals Attack: വയനാട്ടിൽ വന്യജീവി ഭീതി; ഹർത്താൽ, വാഹനങ്ങൾ തടയുന്നു

Wild Animals Attacks Wayanad: യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ തടയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 13, 2025, 07:11 AM IST
  • അവശ്യ സർവീസുകളും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുന്നാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഒഴിവാക്കി
  • വയനാട്ടിൽ തുടർച്ചയായി വന്യ ജീവി ആക്രമണങ്ങൾ ഉണ്ടാകുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
Wayanad Wild Animals Attack: വയനാട്ടിൽ വന്യജീവി ഭീതി; ഹർത്താൽ, വാഹനങ്ങൾ തടയുന്നു

വയനാട്: വയനാട്ടിൽ തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് ഹർത്താൽ. യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. അവശ്യ സർവീസുകളും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുന്നാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.

ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ തടയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും തീരുമാനം. ജനജീവിതം സ്തംഭിപ്പിക്കുന്ന സമരരീതികളോട് യോജിക്കാനാകില്ലെന്നാണ് സംഘനടകൾ വ്യക്തമാക്കുന്നത്.

വയനാട് ലക്കിടിയിൽ ഹർത്താലിനിടെ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും. ലക്കിടിയിൽ സമരക്കാരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News