മെഗ സ്റ്റാർ ചിരഞ്ജീവിക്കെതിരെ വ്യാപക വിമർശനം. ബ്രഹ്മ ആനന്ദം എന്ന ചിത്രത്തിന്റെ പ്രി-റിലീസ് പരിപാടിക്കിടെ താരം പറഞ്ഞ 'ലിംഗവിവേചനപരമായ' പരാമർശങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന താരമാണ് ചിരഞ്ജീവി. 2023 ലാണ് അദ്ദേഹത്തിന്റെ മകനും നടനുമായ രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും പെൺകുഞ്ഞ് പിറന്നത്. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ തന്റെ കുടുംബ പാരമ്പര്യം തുടരാൻ പേരക്കുട്ടിയായി ആൺകുഞ്ഞിനെ വേണമെന്ന ചിരഞ്ജീവിയുടെ പരാമർശമാണ് ചർച്ചയാകുന്നത്.
''വീട് ഒരു 'ലേഡീസ് ഹോസ്റ്റൽ' പോലെയാണ്, നിറയെ പെൺകുട്ടികൾ. ഞാൻ ഒരു ലേഡീസ് ഹോസ്റ്റൽ വാർഡൻ ആണെന്ന് തോന്നുന്നു. ഇത്തവണയെങ്കിലും, നമ്മുടെ പാരമ്പര്യം തുടരാൻ, ഒരു ആൺകുട്ടിയെ ജനിപ്പിക്കണമെന്ന് ഞാൻ രാം ചരണിനോട് ആഗ്രഹം പ്രകടിപ്പിച്ചു, പക്ഷേ അവന്‍റെ മകൾ അവന്‍റെ കണ്ണിലെ കൃഷ്ണമണിയാണ്, അവന് വീണ്ടും ഒരു പെൺകുട്ടി ഉണ്ടാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു" എന്നാണ് ചിരഞ്ജീവി പറഞ്ഞത്.
ചിരഞ്ജീവിയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്, നടന്റെ 'ലിംഗവിവേചനപരമായ' പരാമർശങ്ങൾക്ക് നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. യഥാസ്ഥിതിക കാഴ്ചപ്പാടുകൾ ചിരഞ്ജീവി മാറ്റണമെന്നാണ് വിമർശകർ പറയുന്നത്.
Chiranjeevi is scared his son Ram Charan might have another daughter
In 2025, the obsession with a male heir continues.
Disappointing, but not surprising -
PS - I have a girl and I have heard from 100s of people to give birth to a boy next. It feels horrible when people… pic.twitter.com/1jP81E0QT3
— Naveena (@TheNaveena) February 12, 2025
Dear Chiranjeevi garu,
I have respect for you as an actor. However, I would appreciate some clarification on your recent statement.
It came across as misogynistic and seemed to imply that a legacy can only be carried forward by a male child or men. Did you truly mean to suggest… pic.twitter.com/2ylwxsSXut
— Sudhakar Udumula (@sudhakarudumula) February 12, 2025
അതേസമയം ചിരഞ്ജീവി പറഞ്ഞതിന്റെ പശ്ചാത്തലം മനസിലാക്കണമെന്നും അഭിപ്രായമുണ്ട്. സുഷ്മിത, ശ്രീജ, രാം ചരൺ എന്നിവരാണ് ചിരഞ്ജീവിയുടെ മക്കൾ. സുഷ്മിതയ്ക്ക് രണ്ട് പെൺകുട്ടികളാണ് ജനിച്ചത്. ശ്രീജയും രണ്ട് പെൺമക്കളുടെ അമ്മ. മകൻ രാം ചരണിന് വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം ജനിച്ച ആദ്യത്തെ കുഞ്ഞും പെൺകുഞ്ഞ്. സ്വാഭാവികമായും പേരക്കുട്ടിയായി ഇനിയൊരു ആൺകുഞ്ഞിനെ ആഗ്രഹിക്കില്ലേയെന്നാണ് ചിരഞ്ജീവിയുടെ ആരാധകർ ചോദിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.