Cooperatieve Societies In Kerala: സഹകരണ സംഘങ്ങളിലെ പരിശോധന ഇനി ഡിജിറ്റൽ; പരിശോധനകള്‍ ഓണ്‍ലൈനാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

Cooperatieve Societies In Kerala: കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മാനേജ്മന്റ് ആപ്ലിക്കേഷന്‍  (CIMA) എന്ന സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധന.

Written by - Zee Malayalam News Desk | Last Updated : Feb 11, 2025, 12:48 PM IST
  • സഹകരണ സംഘങ്ങളിലെ പരിശോധനകള്‍ പൂര്‍ണമായും ഓണ്‍ലൈനാകുന്നു
  • കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മാനേജ്മന്റ് ആപ്ലിക്കേഷന്‍ എന്ന സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധന
  • ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം
Cooperatieve Societies In Kerala: സഹകരണ സംഘങ്ങളിലെ പരിശോധന ഇനി ഡിജിറ്റൽ; പരിശോധനകള്‍ ഓണ്‍ലൈനാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

തിരുവനന്തപുരം:  സഹകരണ വകുപ്പിന്റെ പ്രവർത്തനം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സഹകരണ സംഘങ്ങളിലെ പരിശോധനകള്‍ പൂര്‍ണമായും ഓണ്‍ലൈനാകുന്നു. കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മാനേജ്മന്റ് ആപ്ലിക്കേഷന്‍  (CIMA) എന്ന സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധന.

ഇന്ത്യയിലെത്തന്നെ പ്രധാന സഹകരണസംഘങ്ങളില്‍ ഒന്നായ കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐടി യൂണിറ്റായ ദിനേശ് ഐടി സിസ്റ്റംസാണ് സംസ്ഥാന സഹകരണവകുപ്പിനു വേണ്ടി കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മാനെജ്‌മെന്റ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചു നല്‍കിയത്. ഇതോടെ സഹകരണ മേഖലയിലെ പരിശോധനകള്‍, തുടര്‍നടപടികള്‍, തത്സമയ നിരീക്ഷണം എന്നിവയ്ക്കായി ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.

Read Also: കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ വരുന്ന 15,000ത്തിലധികം സഹകരണ സംഘങ്ങളില്‍ പരിശോധനകള്‍ നടത്തുന്നതിന് 275 ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണുള്ളത്. റെഗുലേറ്ററി പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയെ ഇത് സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സമയബന്ധിതവും കാര്യക്ഷമവുമായി പരിശോധനകള്‍ പൂര്‍ത്തീകരിച്ചു നടപടിയെടുക്കുന്നതിന് ഒരു ഓണ്‍ലൈന്‍ സംവിധാനം വേണമെന്ന ആശയത്തില്‍ നിന്നാണ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മാനേജ്‌മെന്റ് ആപ്ലിക്കേഷന്‍ (CIMA ) Version 1.0 തയ്യാറാക്കിയത്. CIMA Mobile App ,  CIMA Web App,  CO-OP  Connect Mobile App എന്നിങ്ങനെ മുന്നു ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മാനേജ്മന്റ് ആപ്ലിക്കേഷന്‍.

സഹകരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സഹകരണസംഘങ്ങളില്‍പ്പോയി പരിശോധന നടത്തുന്നതിനായുള്ള ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷനാണ് CIMA Mobile Application. എല്ലാ സഹകരണസംഘങ്ങളെയും Latitude, Longitude എന്നീ വിവരങ്ങള്‍ ഉപയോഗിച്ച് ജിയോ ലൊക്കേഷന്‍ മാപ്പിംഗ് നടത്തുകയും സംഘത്തിന്റെ 20 മീറ്റര്‍ ചുറ്റളവ് പരിധിയെ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

പരിശോധന ഉദ്യോഗസ്ഥന്‍ സംഘത്തിന്റെ 20 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിച്ചാല്‍ മാത്രമേ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുവാനും പരിശോധന നടത്തുവാനും സാധിക്കുകയുള്ളൂ. ഇതിലുടെ ഉദ്യോഗസ്ഥര്‍ സംഘങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നു എന്നും  ഉറപ്പാക്കാനാകും.

Read Also: മരണമുറപ്പിക്കാൻ വീണ്ടും ഷോക്കടിപ്പിച്ചു, കൊലപാതകം ആസൂത്രിതം; കിരണിന്റെ മാതാപിതാക്കളും അറസ്റ്റിൽ

അസിസ്റ്റന്റ് രജിസ്ട്രാര്‍ മുതല്‍ സഹകരണ സംഘം രജിസ്ട്രാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ തല്‍സമയം നിരീക്ഷിക്കാനും വിലയിരുത്താനും തുടര്‍നടപടി സ്വീകരിക്കാനും സാധിക്കുന്ന വെബ് ആപ്ലിക്കേഷനാണ് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ രണ്ടാമത്തെ ഘടകം. ഇതിലൂടെ പരിശോധനയുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുവാന്‍ സാധിക്കും. എല്ലാ സംഘങ്ങളുടേയും ഇന്‍സ്‌പെക്ഷന്‍ ഷെഡ്യൂള്‍ നിശ്ചയിച്ചു നല്‍കുക, പൂര്‍ത്തീകരിച്ച പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുക, സംഘങ്ങള്‍ക്കുള്ള നോട്ടീസുകള്‍ അംഗീകരിച്ചയക്കുക, പരിശോധന റിപ്പോര്‍ട്ടിന്മേല്‍ സംഘങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ സാധിക്കും.

ഇന്‍സ്‌പെക്ഷന്‍ നോട്ട്, ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട്, ഇന്‍സ്‌പെക്ഷന്‍ നോട്ടീസ് എന്നിവ എഴുതി തയ്യാറാക്കുന്ന ജോലികള്‍ പൂര്‍ണമായി ഒഴിവാക്കുവാനും അസിസ്റ്റന്റ് രജിസ്ട്രാര്‍ പരിശോധന റിപ്പോര്‍ട്ട് അംഗീകരിക്കുന്ന തത്സമയം തന്നെ നോട്ടീസുകളും നിര്‍ദ്ദേശങ്ങളും Email, SMS , CO-OP  CONNECT മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ സംഘങ്ങളിലേക്കും സംഘങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരിലേക്കും എത്തിക്കുവാനും സാധിക്കുന്നു. ഇതിലുടെ ഇന്‍സ്‌പെക്ഷന്‍ നടപടിക്രമങ്ങളുടെ കാലതാമസം പൂര്‍ണമായി ഒഴിവാക്കി പരിശോധനകള്‍ പൂര്‍ണമായി പേപ്പര്‍ രഹിതമാക്കി മാറ്റുവാനും കഴിയും.

പരിശോധന നോട്ടിസുകള്‍, പരിശോധന  റിപ്പോര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ തത്സമയം സ്വീകരിക്കുന്നതിനും സഹകരണസംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍, സഹകരണ ഡിജിറ്റല്‍ മാന്വല്‍, സഹകരണ വാര്‍ത്തകള്‍, സഹകരണ വകുപ്പിന്റെ മറ്റു സേവനങ്ങള്‍ എന്നിവ  അറിയുന്നതിനും സഹകരണസംഘങ്ങള്‍ ഉപയോഗിക്കുന്ന CO-OP  CONNECTഎന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷനാണ് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ മൂന്നാമത്തെ ഘടകം. ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കേരളത്തിലെ എല്ലാ സഹകരണസംഘങ്ങളും ഓണ്‍ലൈന്‍ ഇന്‍സ്‌പെക്ഷന്‍ മാനേജ്‌മെന്റ് സംവിധാനത്തില്‍ പങ്കാളികളാകുന്നതോടൊപ്പം സഹകരണവകുപ്പും സഹകരണ സംഘങ്ങളും തമ്മില്‍ തത്സമയ ആശയവിനിമയം സാധ്യമാകുകയും ചെയ്യുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News