Actor Ajith Vijayan Passed Away: സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

Actor Ajith Vijayan Died At 57: അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും സീരിയലുകളിലും അജിത്ത് വിജയൻ അഭിനയിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 10, 2025, 08:53 AM IST
  • സിനിമാ സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ അന്തരിച്ചു
  • കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ്
Actor Ajith Vijayan Passed Away: സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: സിനിമാ സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ അന്തരിച്ചു. 57 വയസായിരുന്നു.  

Also Read: പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും; ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം

അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ്. പരേതനായ സി കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരുടെ ചെറുമകനാണ്. പരേതനായ പ്രശസ്ത നടൻ കലാശാല ബാബു അജിത്ത് വിജയൻറെ അമ്മാവനാണ്.

Also Read: മേട രാശിക്കാർക്ക് കഠിനാധ്വാനം ഏറും, തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!​

ഫ്രാൻസ്-അമേരിക്ക സന്ദർശനം: പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; വ്യാഴാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും 

ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഫ്രാൻസിൽ ഇന്ന് വൈകുന്നേരം എത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. 

നാളെ നടക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. തുടർന്ന് മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനം ഇരുനേതാക്കളും ചേർന്ന് നിർവ്വഹിക്കും. ശേഷം ബുധനാഴ്ച ഫ്രാൻസിൽ നിന്നും അമേരിക്കയിലെത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News