ബെംഗളൂരു: മൂന്നാം വാർഷികം ആഘോഷിച്ച് സീ കന്നഡ ന്യൂസ്. വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള 46 വിശിഷ്ട വ്യക്തികളെ സീ അച്ചീവേഴ്‌സ് അവാർഡ് 2024 നൽകി ആദരിച്ചു. ആദിചഞ്ചനഗിരി മഠാധിപതി ശ്രീ ശ്രീ ശ്രീ നിർമ്മലാനന്ദനാഥ സ്വാമിജിയുടെ സാന്നിധ്യത്തിൽ ബെംഗളൂരുവിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. അവാർഡ് ജേതാക്കളെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.
"പക്ഷപാതരഹിതമായ വാർത്താ കവറേജിലൂടെ കർണാടകയിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സീ കന്നഡ ന്യൂസിന് സാധിച്ചു. സീ കന്നഡയുടെ മൂന്നാം വാർഷികത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള അസാമാന്യ നേട്ടം കൈവരിച്ച വ്യക്തികളെ കണ്ടെത്തി ആദരിക്കാൻ തീരുമാനിച്ചത് ശ്ലാഘനീയമാണ്. മാറ്റം പുരോഗതിയുടെ അനിവാര്യമായ ഭാഗമാണ്, അതുപോലെ തന്നെയാണ് ഈ ശ്രദ്ധേയമായ സംഭാവനകളും. അവരുടെ പ്രയത്‌നങ്ങളെ അംഗീകരിക്കുക എന്നത് തന്നെ ഒരു സുപ്രധാനകാര്യമാണ്. ഈ അംഗീകാരം കൂടുതൽ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയായി മാറട്ടെ. കൂടാതെ ഇത് മറ്റുള്ളവർക്ക് പ്രചോദനവുമാകട്ടെ" ശ്രീ ശ്രീ ശ്രീ ഡോ. നിർമ്മലാനന്ദനാഥ സ്വാമിജി പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിന് ഗണ്യമായ സംഭാവന നൽകിയവരെയാണ് സീ കന്നഡ ന്യൂസ് ആദരിച്ചതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. എന്നാൽ അവാർഡുകളും അംഗീകാരവും കിട്ടി കഴിയുമ്പോൾ സേവനങ്ങൾ അവസാനിപ്പിക്കരുത്, മറിച്ച് ഈ അംഗീകാരം സേവനം തുടരാനുള്ള പ്രേരണയായി കാണണം എന്നും ശിവകുമാർ അഭിപ്രായപ്പെട്ടു. അതേസമയം ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തില്ല. അവാർഡ് ജേതാക്കളായ 46 പേർക്ക് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു. നിസ്വാർത്ഥ സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്തി ആദരിച്ച സീ കന്നഡ ന്യൂസിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
സീ കന്നഡ ന്യൂസിൻ്റെ എഡിറ്റർ രവി അവാർഡ് ജേതാക്കളുടെ സംഭാവനകളെ അഭിനന്ദിക്കുകയും സീ കന്നഡ ന്യൂസിൻ്റെ യാത്രയിലുടനീളം കാഴ്ചക്കാർ നൽകിയ അചഞ്ചലമായ പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. മന്ത്രി രാമലിംഗ റെഡ്ഡി, സിനിമാ താരങ്ങളായ ധ്രുവ സർജ, പ്രിയങ്ക ഉപേന്ദ്ര, ഡോ. രാജ്കുമാറിൻ്റെ മക്കളായ ശ്രീമതി പൂർണിമ രാംകുമാർ, ശ്രീമതി ലക്ഷ്മി ഗോവിന്ദരാജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സീ കന്നഡ ന്യൂസ് അച്ചീവേഴ്‌സ് അവാർഡ് 2024 – അവാർഡ് ജേതാക്കൾ
1. സത്യനാരായണ - ദേശീയ പാരാലിമ്പിക് കോച്ച്
2. സഞ്ജയ് ബൈഡ് - വ്യവസായി
3. ബി.സി. ജയപ്രസാദ് - ജൈവ കർഷകൻ
4. ഗോപീകൃഷ്ണ - സാമൂഹ്യപ്രവർത്തകൻ
5. ശശികുമാർ തിമ്മയ്യ - വ്യവസായി
6. കെ.എം. സന്ദേശ് - സാമൂഹ്യപ്രവർത്തകൻ
7. സുന്ദർ രാജ്പട്ടി - വ്യവസായി
8. ഡോ. എ.എസ്. ബാലസുബ്രഹ്മണ്യ - വിദ്യാഭ്യാസ വിചക്ഷണൻ
9. നവീൻ കെ - വ്യവസായി
10. നിർമ്മല എച്ച്. സുരപുര - സാമൂഹ്യപ്രവർത്തക
11. നരസിംഹ മൂർത്തി മദ്യസ്ഥ - ഹോട്ടൽ സംരംഭകൻ
12. ജെ. വെങ്കിടേഷ് - സാമൂഹ്യപ്രവർത്തകൻ
13. ഡോ. ശരദ് കുൽക്കർണി - ആയുർവേദ ഡോക്ടർ
14. ഡോ. എൻ. കീർത്തിരാജ് - ജ്യോതിഷി
15. എം. ശിവരാജ് - മുൻ ബിബിഎംപി കോർപ്പറേറ്റർ
16. രാഘവേന്ദ്ര കുൽക്കർണി - ജ്യോതിഷി
17. ഡോ. ശ്രീ സുപ്രീത് - ആത്മീയ ചിന്തകൻ
18. മല്ലികാർജുന ഗംഗാംബിക - സാമൂഹ്യപ്രവർത്തക
19. ഡോ. ധ്യാനേശ്വർ - ഫിസിഷ്യൻ
20. ഗംഗാധര രാജു - സാമൂഹ്യപ്രവർത്തകൻ
21. ഡോ. ജി.എസ്. രവി - വിദ്യാഭ്യാസ വിദഗ്ധൻ
22. എ. അമൃതരാജ് - പ്രസിഡൻ്റ്, ബിബിഎംപി എംപ്ലോയീസ് യൂണിയൻ
23. ബസവരാജ ആർ. കബാഡെ - ചീഫ് എഞ്ചിനീയർ, BSWML BBMP
24. ഡോ. കെ. മുനിയപ്പ ഒഡെനഹള്ളി - സാമൂഹ്യപ്രവർത്തകനും ബിജെപി നേതാവും
25. വേലു നായ്ക്കർ - മുൻ ബിബിഎംപി കോർപ്പറേറ്റർ
26. എൻ. റീന സുവർണ - എസിപി, വൈറ്റ്ഫീൽഡ്
27. ഡോ. ജി.എസ്. ശ്രീധർ - സാമൂഹ്യപ്രവർത്തകൻ
28. പ്രൊഫ. എം.വി. പ്രകാശ് - അക്കാദമിഷ്യൻ
29. അളഗാനി കിരൺകുമാർ - സാമൂഹ്യപ്രവർത്തക
30. ജി.എസ്.ശശികുമാർ - സാമൂഹ്യപ്രവർത്തകൻ
31. ഡി.എസ്. രാമലിംഗഗൗഡ - സാമൂഹ്യപ്രവർത്തകൻ
32. ടി.ജി. വിശ്വാസ് - വ്യവസായി
33. ഡോ. ജി.എസ്. ലത ജയപ്രകാശ് – സാമൂഹിക പ്രവർത്തകയും ബിസിനസുകാരിയും
34. എസ്. കുമാർ - സാമൂഹ്യപ്രവർത്തകൻ
35. ഗിരീഷ് ലിംഗണ്ണ - ബഹിരാകാശ & പ്രതിരോധ വിദഗ്ധൻ
36. ഡോ. ശ്രീമന്ത് കുമ്പാർ - ഡോക്ടർ
37. ഡോ. ഫാറൂഖ് അഹമ്മദ് മാണൂർ - ഡോക്ടർ
38. അരുൺകുമാർ എസ്. പാട്ടീൽ – സാമൂഹിക പ്രവർത്തകൻ
39. യു.ജെ. മല്ലികാർജുന - കന്നഡ ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകനും
40. കൃഷ്ണമൂർത്തി സി.എൻ. - സാമൂഹിക പ്രവർത്തകൻ
41. ഡോ. പണ്ഡിറ്റ് ശ്രീ സിദ്ധാന്ത അരൺ ശർമ്മ - ജ്യോതിഷിയും വാസ്തു കൺസൾട്ടൻ്റും
42. സി.എം. ഷഹബാസ് ഖാൻ - സാമൂഹിക പ്രവർത്തകൻ
43. അനിൽകുമാർ ജി.ആർ. - വിദ്യാഭ്യാസ വിചക്ഷണൻ
44. ഡോ. ആഷിഖ് ബി.ജി. - ഡോക്ടർ
45. സുരേഷ് ശങ്കർ ജട്ടി - വിദ്യാഭ്യാസ വിചക്ഷണൻ
46. എം.ബി. ജോഷി - ജ്യോതിഷി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.