ദില്ലി: രാജ്യതലസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കാലിടറി ആം ആദ്മി പാര്‍ട്ടി. തുടര്‍ച്ചയായി ദില്ലിയില്‍ ഭരണം നിലനിര്‍ത്തിപ്പോന്ന അരവിന്ദ് കൈജ്രിവാളിനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ബിജെപി നല്‍കുന്നത്. കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര ബജറ്റ് അവതരണത്തിലെ ആദായനികുതി സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം ആണ് ബിജെപിയ്ക്ക് തുണയായത് എന്നാണ് വിലയിരുത്തല്‍. ആദ് ഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളും അതിഷിയും മനീഷ് സിസോദിയയും അടക്കമുള്ളവര്‍ പിറകിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
2013 ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്ന ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍, കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണ സ്വീകരിച്ചായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ആദ്യമായി ദില്ലിയില്‍ അധികാരത്തിലെത്തുന്നത്. പിന്നീട് 2015 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ അതിഗംഭീര പ്രകടനത്തിനാണ് ദില്ലി സാക്ഷ്യം വഹിച്ചത്. എഴുപതില്‍ 67 സീറ്റുകളും ആപ് സ്വന്തമാക്കി. ബിജെപിയ്ക്ക് ലഭിച്ചത് വെറും മൂന്ന് സീറ്റുകള്‍. കോണ്‍ഗ്രസ് സംപൂജ്യരാവുകയും ചെയ്തു.
2020 ല്‍ എത്തിയപ്പോഴും ആം ആദ്മിയുടെ പ്രഭാവത്തിന് വലിയ കോട്ടം തട്ടിയില്ല. 67 സല്‍ നിന്ന് 62 സീറ്റിലേക്ക് കുറഞ്ഞെങ്കിലും ജനപിന്തുണയില്‍ വലിയ മാറ്റം സംഭവിച്ചില്ല. ബിജെപി അവരുടെ സീറ്റ് നില മൂന്നില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
എന്നാല്‍ 2025 ലെ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥിതി അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ദില്ലി മദ്യനയ അഴിമതിക്കേസ് ആം ആദ്മി പാര്‍ട്ടിയേയും ദില്ലി സര്‍ക്കാരിനേയും പിടിച്ചുകുലുക്കി. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ ഇപ്പോഴത്തെ ബിജെപി മുന്നേറ്റത്തിന് പിന്നില്‍ അതൊന്നും അല്ലെന്നാണ് വിലയിരുത്തല്‍.
കേന്ദ്ര ബജറ്റില്‍ ആദായനികുതി സ്ലാബ് ഉയര്‍ത്തിയതാണ് ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത് എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 12 ലക്ഷം വരെ ആദായനികുതി അടയ്‌ക്കേണ്ടതില്ലെന്നതാണ് ബജറ്റ് പ്രഖ്യാപനം. ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്ന മധ്യവര്‍ഗ്ഗത്തെ സംബന്ധിച്ച് ഏറ്റവും ഗുണകരമായ ഒരു പ്രഖ്യാപനം തന്നെ ആണിത്. ആം ആദ്മി സര്‍ക്കാരിന്റെ ജനപ്രിയ നയങ്ങളെ കവച്ചുവയ്ക്കാന്‍ ഈ ബജറ്റ് പ്രഖ്യാപനത്തിന് കഴിഞ്ഞു എന്ന് വേണം കരുതാന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.