Happy Propose Day 2025: ഹൃദയം തുറക്കാം... പ്രണയം തുറന്നുപറയാം; ഇന്ന് പ്രൊപ്പോസൽ ഡേ, അറിയാം ചരിത്രം

Propose Day 2025 Date: കമിതാക്കൾ പരസ്പരം പ്രണയം തുറന്നുപറയുന്ന ദിവസമായാണ് പ്രൊപ്പോസൽ ഡേയെ കണക്കാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 7, 2025, 11:34 PM IST
  • ഈ ദിവസം പ്രണയിതാക്കൾ പരസ്പരം സമ്മാനങ്ങൾ കൈമാറുകയും പ്രണയം തുറന്നുപറയുകയും ചെയ്യുന്നു
  • ഇത് ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നു
Happy Propose Day 2025: ഹൃദയം തുറക്കാം... പ്രണയം തുറന്നുപറയാം; ഇന്ന് പ്രൊപ്പോസൽ ഡേ, അറിയാം ചരിത്രം

വാലന്റൈൻസ് വീക്കിന്റെ രണ്ടാം ദിവസമാണ് പ്രൊപ്പോസൽ ഡേ. പരസ്പരം പ്രണയം തുറന്നുപറയുന്നതിനുള്ള ദിവസം. ഈ ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും നോക്കാം. പ്രൊപ്പോസൽ ഡേയുടെ ചരിത്രം വ്യക്തമല്ലെങ്കിലും, 1477-ൽ ഓസ്ട്രിയൻ ആർച്ച്ഡ്യൂക്ക് മാക്സിമിലിയൻ മേരിയോട് വിവാഹാഭ്യർത്ഥന നടത്തിയ ദിവസമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

വിവാഹനിശ്ചയ മോതിരത്തിൽ വജ്രങ്ങൾ ഉപയോഗിക്കുന്നത് രേഖാമൂലം ഇതാണ് ആദ്യത്തേതെന്ന് കണക്കാക്കപ്പെടുന്നു. അക്കാലത്ത്, വജ്രങ്ങൾ വളരെ അപൂർവവും വിലയേറിയതുമായിരുന്നു. അതിസമ്പന്നർ വിവാഹനിശ്ചയത്തിന്റെ അടയാളമായി മാത്രമേ വജ്ര വിവാഹ മോതിരങ്ങൾ നൽകിയിരുന്നുള്ളൂ.

ALSO READ:  'നിന്നോടുള്ള എന്റെ പ്രണയം ഈ റോസാപ്പൂ പോലെ മനോഹരമാണ്'; ഈ റോസ് ഡേയിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

കമിതാക്കൾ പരസ്പരം പ്രണയം തുറന്നുപറയുന്ന ദിവസമായാണ് പ്രൊപ്പോസൽ ഡേയെ കണക്കാക്കുന്നത്. ഈ ദിവസം പ്രണയിതാക്കൾ പരസ്പരം സമ്മാനങ്ങൾ കൈമാറുകയും പ്രണയം തുറന്നുപറയുകയും ചെയ്യുന്നു. ഇത് ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നു. ഒരുമിച്ച് പുറത്ത് പോകാനും സമയം ചിലവഴിക്കാനും ഈ ദിവസം കമിതാക്കൾ തിരഞ്ഞെടുക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News