Banana Peel For Beauty: പഴത്തൊലി കളയല്ലേ...മുടിയും മുഖവും സുന്ദരമാക്കാം

വാഴപ്പഴത്തിന്റെ തൊലി ചർമ്മ സംരക്ഷണത്തിനും മുടിയുടെ ആരോ​ഗ്യത്തിനും മികച്ചതാണ്. 

പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പഴത്തൊലിയിൽ ധാരാളമുണ്ട്.

1 /7

പഴത്തൊലി നേരിട്ട് ചർമ്മത്തിൽ മസാജ് ചെയ്യാവുന്നതാണ്. ‍ഇത് ഈർപ്പം ലോലമാക്കാൻ സഹായിക്കും. പഴം തൊലി മുഖത്തും കഴുത്തിലുമായി പുരട്ടി മസാജ് ചെയ്ത ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.

2 /7

ഒരു സ്പൂൺ തൈര്, അൽപം തേൻ എന്നിവ പഴം തൊലിയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈർപ്പം നിലനിർത്താൻ മാത്രമല്ല, ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും ഈ പാക്ക് സഹായിക്കുന്നു.   

3 /7

തൈരിലെ ലാക്റ്റിക് ആസിഡ് മുഖത്തെ അഴുക്ക് നീക്കം ചെയ്യുകയും തേനിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു. 15-20 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക.  

4 /7

പഴം തൊലി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒലിവ് ഓയിൽ ചേർക്കുക. ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യാം. 

5 /7

20-30 മിനിറ്റ് നേരം ഈ പാക്ക് ഇടാം. ശേഷം പതിവുപോലെ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. പഴത്തൊലിയിലെ ഉയർന്ന പൊട്ടാസ്യം മുടിയെ ശക്തിപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യുന്നു.  

6 /7

10-15 മിനിറ്റ് വാഴപ്പഴത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിക്കുക. വെള്ളം തണുത്ത ശേഷം തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക.  

7 /7

വാഴത്തോലിൽ നിന്നുള്ള വിറ്റാമിനുകളും ധാതുക്കളും മുടിയെ ശക്തിപ്പെടുത്തുകയും തലയോട്ടിയിൽ ജലാംശം നൽകുകയും ചെയ്യുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola