Bazooka Movie Release Date: മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക; ഏപ്രിലിൽ റിസീലിന്, പുതിയ തീയതി പുറത്തുവിട്ടു

Bazooka Movie Release Date Announced: ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം പുറത്ത് വന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 7, 2025, 06:14 PM IST
  • സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ യൂട്യൂബിൽ ഇതിനോടകം 77 ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയത്
  • മമ്മൂട്ടിയുടെ മാസ്സ് ഡയലോഗുകൾ ആയിരുന്നു ടീസറിന്റെ ഹൈലൈറ്റ്
Bazooka Movie Release Date: മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക; ഏപ്രിലിൽ റിസീലിന്, പുതിയ തീയതി പുറത്തുവിട്ടു

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഏപ്രിൽ പത്തിന് റിലീസ് ചെയ്യും. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്.

ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം പുറത്ത് വന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ യൂട്യൂബിൽ ഇതിനോടകം 77 ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയത്. മമ്മൂട്ടിയുടെ മാസ്സ് ഡയലോഗുകൾ ആയിരുന്നു ടീസറിന്റെ ഹൈലൈറ്റ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ മമ്മൂട്ടിക്കൊപ്പം നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ALSO READ: കല്യാണ വേഷത്തിൽ ആസിഫ്; വ്യത്യസ്തമായി 'ആഭ്യന്തര കുറ്റവാളി' ഫസ്റ്റ് ലുക്ക്

ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിലെത്തുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൂരജ് കുമാർ. കോ പ്രൊഡ്യൂസർ- സാഹിൽ ശർമ. ഛായാഗ്രഹണം- നിമിഷ് രവി. സെക്കൻ്റ് യൂണിറ്റ് ക്യാമറ- റോബി വർഗീസ് രാജ്.

എഡിറ്റിംഗ്- നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ. സംഗീതം- മിഥുൻ മുകുന്ദൻ. പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം. കലാസംവിധാനം- ഷിജി പട്ടണം, അനീസ് നാടോടി. വസ്ത്രാലങ്കാരം- സമീറ സനീഷ്, അഭിജിത്. മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്. സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി. ചീഫ് അസോസിയേറ്റ്- സുജിത്. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ. ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ. പിആർഒ- ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News