PM Modi Speech after Delhi Winning: ഡ​ൽ​ഹി ദു​ര​ന്ത​മു​ക്ത​മാ​യി; വികസനവും നല്ല ഭരണവും വിജയിച്ചു; ഡൽഹി വിജയത്തിൽ പ്രധാനമന്ത്രി

PM Modi On Delhi Victory: ഇരട്ടി വേഗതയിൽ വികസനം നൽകിക്കൊണ്ട് രാജ്യ തലസ്ഥാനത്തെ ജനങ്ങൾക്ക് പ്രതിഫലം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Written by - Zee Malayalam News Desk | Last Updated : Feb 8, 2025, 10:12 PM IST
  • ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്ര വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി
  • ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഡൽഹി വിജയത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്
  • വികസനവും നല്ല ഭരണവും വിജയിച്ചുവെന്നും ബിജെപിക്ക് ചരിത്ര നേട്ടം സമ്മാനിച്ച തന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും നന്ദി
PM Modi Speech after Delhi Winning: ഡ​ൽ​ഹി ദു​ര​ന്ത​മു​ക്ത​മാ​യി; വികസനവും നല്ല ഭരണവും വിജയിച്ചു; ഡൽഹി വിജയത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്ര വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഡൽഹി വിജയത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. 

Also Read: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കാലിടറി ആം ആദ്മി; എന്തായിരിക്കും കാരണം?

വികസനവും നല്ല ഭരണവും വിജയിച്ചുവെന്നും  ബിജെപിക്ക് ചരിത്ര നേട്ടം സമ്മാനിച്ച തന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ഞങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ സ്നേഹം നൽകി, വികസനത്തിൻ്റെ രൂപത്തിൽ ഇരട്ടി സ്നേഹം ഞങ്ങൾ നിങ്ങൾക്ക് തിരികെ നൽകുമെന്ന് ഞാൻ ഒരിക്കൽ കൂടി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളുടെ സ്നേഹവും വിശ്വാസവും തൻ്റെ സർക്കാരിനോടുള്ള ഒരു വായ്പ ആണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഈ വായ്പ തിരിച്ചടയ്ക്കുന്നതിനായി ഞങ്ങളുടെ ഇരട്ട എഞ്ചിൻ സർക്കാർ ഇരട്ടി വേഗത്തിൽ ഡൽഹിയിൽ വികസനം എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read: ദ്വിദ്വാദശ രാജയോഗത്താൽ ഇന്നുമുതൽ ഇവർക്ക് സുവർണ്ണകാലം; ലഭിക്കും വൻ സാമ്പത്തിക നേട്ടവും പദവിയും!

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഡൽഹി പ്രധാന പങ്കുവെക്കുന്നുവെന്ന് ഉറപ്പാക്കും. ഈ വലിയ ജനവിധിക്ക് വേണ്ടി ആഹോരാത്രം പ്രയത്നിച്ച എല്ലാ ബിജെപി പ്രവർത്തകരെ കുറിച്ചും ഞാൻ അഭിമാനിക്കുന്നുവെന്നും. ഞങ്ങൾ ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. 27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റിലെ തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കൾക്കും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News