തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മുരളീധരന്‍ രംഗത്ത്. കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിച്ചിരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ഇത്രകാലവും ഞങ്ങൾ നടത്തിയത് വെജിറ്റേറിയൻ സമരം ആണെങ്കിൽ ഇനി നോൺ വെജിറ്റേറിയൻ സമരം ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read Also: വൻമരങ്ങൾ വീണു, കെജ്രിവാളിനും സിസോദിയയ്ക്കും കനത്ത തോൽവി
ടോൾ പിരിവിന് ഇടത് മുന്നണി തത്വത്തിൽ അംഗീകാരം നൽകി. അതേ സമയം മുന്നണി യോഗത്തിൽ പരാമർശമല്ലാതെ കാര്യമായ ചർച്ച നടന്നില്ലെന്നാണ് ഘടകകക്ഷികളുടെ നിലപാട്. പ്രത്യേക നിയമ നിയമനിർമ്മാണത്തിനുള്ള കരട് ധനവകുപ്പിന്‍റെ പരിഗണനയിലാണ്.
ടോൾ പിരിക്കാനുള്ള തീരുമാനത്തെ മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്കും പിന്തുണച്ചു. കിഫ്ബി മോഡലിനെ തകര്‍ക്കാന്‍ കേന്ദ്രവും യുഡിഎഫും ശ്രമിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള ബദല്‍ മാര്‍ഗങ്ങളാണു സ്വീകരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
വിമർശനങ്ങൾ വരുമ്പോഴും ടോൾ പിരിക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. 50 കോടി രൂപയ്ക്കു മേൽ ചെലവിട്ട റോഡുകളിൽ നിന്നു ടോൾ പിരിക്കാനാണ് നിലവിലെ ആലോചന. തിരുവനന്തപുരത്തെ പ്രാവച്ചമ്പലം – കൊടിനട നാലുവരിപ്പാത, വഴയില നാലുവരിപ്പാത, വികസിപ്പിക്കുന്ന വട്ടിയൂർക്കാവ് ജംക്‌ഷൻ, കൊട്ടാരക്കര ബൈപാസ്, കുട്ടിക്കാനം – ചപ്പാത്ത് മലയോര ഹൈവേ, മലയോര പാതയുടെ പാതയുടെ മറ്റു ജില്ലകളിലെ റീച്ചുകൾ, നിർമാണം നടക്കുന്ന തീരദേശ ഹൈവേ, അങ്കമാലി – കൊച്ചി എയർപോർട്ട് ബൈപാസ്, മുവാറ്റുപുഴ, പെരുമ്പാവൂർ ബൈപാസുകൾ തുടങ്ങിയവയിലൊക്കെ ടോൾ പിരിവ് വരാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.