Today's Horoscope: രാജയോഗ സമാനമായ മാളവ്യ യോഗവും ഇന്ദ്രയോഗവും രൂപപ്പെടുന്ന ദിവസമാണിന്ന്. ലക്ഷ്മീ ദേവിക്ക് പ്രിയപ്പെട്ട ദിവസം കൂടിയായ ഇന്ന് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം...
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും.
ഇടവം രാശിക്കാര്‍ക്ക് ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസമാണ് ഇന്ന്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ജോലിയിൽ ഉയർച്ചയുണ്ടാകും.
മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ ദിവസമായിരിക്കും ഇന്ന്. ജീവിതത്തിൽ വിജയമുണ്ടാകും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ലഭിക്കും.
കര്‍ക്കടകം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്. മത്സരങ്ങളിൽ വിജയവും ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യും.
ചിങ്ങം രാശിക്കാര്‍ക്ക് അൽപം വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.
കന്നി രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. ജോലിയിൽ നേട്ടവും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം.
തുലാം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറും. ജോലിയിലും നേട്ടങ്ങൾക്ക് സാധ്യത. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ആഗ്രഹിച്ചതൊക്കെ നേടും.
വൃശ്ചികം രാശിക്കാര്‍ക്ക് വെല്ലുവിലികൾ നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക നഷ്ടമുണ്ടായേക്കാം. ജോലിയിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
ധനു രാശിക്കാര്‍ക്ക് ആഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കുന്ന ദിവസമാണിന്ന്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം.
മകരം രാശിക്കാര്‍ക്ക് ഇന്ന് അൽപം ശ്രദ്ധയോടെ വേണം മുന്നോട്ട് പോകാൻ. വെല്ലുവിളികൾ ഏറ്റെടുക്കാതിരിക്കുക. ജോലിയിലും ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
കുംഭം രാശിക്കാര്‍ക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാവും. മാളവ്യരാജയോഗം സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്.
മീനം രാശിക്കാര്‍ക്ക് ജോലിയിൽ വലിയ നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷം നിറയും. ബിസിനസിലും നേട്ടങ്ങളുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)