Zee Kannada News Achievers Awards 2025: സീ കന്നഡ ന്യൂസ് അച്ചീവേഴ്‌സ് അവാർഡ്സ് 2025; കർണാടകയെ മികവിലേക്ക് നയിച്ചവർക്കുള്ള അം​ഗീകാരം

Zee Kannada News Achievers Awards: കർണാടകയുടെ വളർച്ചയിലും വികസനത്തിലും നിർണായക പങ്കുവഹിച്ച മഹത് വ്യക്തിത്വങ്ങളെ ആദരിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 8, 2025, 03:13 PM IST
  • ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യാതിഥിയാകും
  • സാമൂഹിക രാഷ്ട്രീയ വിനോദ കായിക മേഖലകളിലെ പ്രശസ്തരും പങ്കെടുക്കും
Zee Kannada News Achievers Awards 2025: സീ കന്നഡ ന്യൂസ് അച്ചീവേഴ്‌സ് അവാർഡ്സ് 2025; കർണാടകയെ മികവിലേക്ക് നയിച്ചവർക്കുള്ള അം​ഗീകാരം

കർണാടകയുടെ പുരോഗതിക്കായി പ്രവർത്തിച്ച ദീർഘവീക്ഷണമുള്ള മഹത് വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സീ കന്നഡ ന്യൂസ് അച്ചീവേഴ്‌സ് അവാർഡ്സ് 2025 സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി എട്ട് വൈകിട്ട് സീ കന്നഡ ന്യൂസ് അച്ചീവേഴ്‌സ് അവാർഡ്സ് 2025 അവതരിപ്പിക്കുമ്പോൾ പ്രചോദനത്തിന്റെയും അംഗീകാരത്തിന്റെയും അവിസ്മരണീയമായ ഒരു സായാഹ്നത്തിനായി ബാംഗ്ലൂർ ഒരുങ്ങുകയാണ്. 

കർണാടകയുടെ വളർച്ചയിലും വികസനത്തിലും നിർണായക പങ്ക് വഹിച്ച മഹത് വ്യക്തികളെയും സംഘടനകളെയും ഗ്രൂപ്പുകളെയും ആദരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. സീ കന്നഡ ന്യൂസ് അച്ചീവേഴ്‌സ് അവാർഡ്സിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യാതിഥിയായി പങ്കെടുക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി ശ്രീ സദാനന്ദ ഗൗഡ, ജഗദ്ഗുരു ശ്രീ ശ്രീ ശ്രീ ഡോ. നിർമ്മലാനന്ദനാഥ മഹാസ്വാമിജി, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും പങ്കെടുക്കും.

പ്രിയങ്ക ഉപേന്ദ്ര, ധ്രുവ സർജ, ലക്ഷ്മി ഗോവിന്ദരാജു, പൂർണിമ രാംകുമാർ, ദിവ്യശ്രീ, മധുമാല എസ്എൻ, ഗായിക ബോബി എന്നിവരും ചടങ്ങിൽ പങ്കെടുക്കും. വിദ്യാഭ്യാസം, എംഎസ്എംഇ, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, കൃഷി എന്നിവയിലെ മികച്ച സംഭാവനകളെ അംഗീകരിക്കുന്നതായിരിക്കും അവാർഡുകളുടെ ഒരു പ്രധാന ആകർഷണം. പരിപാടിയിലൂടെ കർണാടകയുടെ പുരോഗതിയിലേക്കുള്ള കൂട്ടായ ശ്രമങ്ങൾക്ക് പ്രചോദനം നൽകാനും സീ കന്നഡ ന്യൂസ് ശ്രമിക്കുന്നു.

ALSO READ: ഡിപി വേൾഡ് ഇന്റർനാഷണൽ ലീ​ഗ് ടി20; ദുബായ് ക്യാപിറ്റൽസ് ഫൈനലിൽ, ഡെസേർട്ട് വൈപ്പേഴ്‌സിനെതിരെ ജയം

മികവിന്റെ സംസ്കാരം വളർത്തുക, ഭാവി തലമുറകളെ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. "മാറ്റം വരുത്താൻ ധൈര്യപ്പെടുന്നവരാണ് യഥാർത്ഥത്തിൽ പുരോഗതിയുണ്ടാക്കുന്നത്. 2025 ലെ സീ കന്നഡ ന്യൂസ് അച്ചീവേഴ്‌സ് അവാർഡ്സിലൂടെ, കർണാടകയുടെ വികസനത്തെ ശക്തിപ്പെടുത്തിയ പൊതുസേവനം, ബിസിനസ്സ്, സാമൂഹിക മാറ്റം എന്നീ മേഖലകളിലെ വ്യക്തികളെ ആദരിക്കുന്നു. അവരുടെ നേട്ടങ്ങൾ ഒരു പ്രചോദനമായി വർത്തിക്കുന്നു, നമ്മുടെ സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയിലേക്ക് സംഭാവന ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു" സീ കന്ന ന്യൂഡ് എഡിറ്റർ എസ് രവി പറഞ്ഞു.

ഇന്ത്യയിലെ മുൻനിര മാധ്യമ കമ്പനികളിലൊന്നായ സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡിന് വാർത്താ, പ്രാദേശിക വിഭാഗങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്. 21 വാർത്താ ചാനലുകൾ അവയുടെ ലീനിയർ പ്രോപ്പർട്ടികൾ വഴി ഈ വർഷം 555 ദശലക്ഷത്തിലധികം കാഴ്ചക്കാരിലേക്ക് എത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News