തിരുവനന്തപുരം: നെയ്യാറ്റിൻകര വെൺ പകലിൽ യുതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുടങ്ങാവിള സ്വദേശി സച്ചു എന്ന വിപിൻ ആണ് പിടിയിലായത്. ശാസ്താംതല സ്കൂളിന് സമീപം സൂര്യഗായത്രിയെയാണ് (28) വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. സുഹൃത്ത് കൊടങ്ങാവിള സ്വദേശി സച്ചു കൃത്യത്തിന് ശേഷം രക്ഷപ്പെട്ടുവെങ്കിലും നെയ്യാറ്റിൻകര പോലീസ് ഇയാളെ പിടികൂടി.
വിവാഹിതയായ സൂര്യ ഗായത്രി ഭർത്താവുമായി അകന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം ആയിരുന്നു താമസം. ഒരു മകൾ ഉണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു സംഭവം. വീട്ടിലെത്തിയ പ്രതി യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പ്രതി തന്നെ യുവതിയെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. യുവതിയെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം പ്രതി കടന്നുകളഞ്ഞു.
ALSO READ: നെയ്യാറ്റിൻകരയിൽ 28കാരിക്ക് വെട്ടേറ്റു; ആൺസുഹൃത്തിനായി തിരച്ചിൽ
സൂര്യഗായത്രിക്ക് അടിയന്തര ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സച്ചുവിന് വേണ്ടിയുള്ള തിരച്ചിലിന് ഇടയിൽ പൂവാറിന്റെ സമീപത്തുനിന്ന് പിടികൂടുകയായിരുന്നു എന്നാണ് വിവരം.
ടിപ്പർ തൊഴിലാളിയായണ് സച്ചു. ഇയാൾ വിവാഹിതനാണ്. ഏതാനും ആഴ്ചകൾക്കുമുമ്പ് ഇയാൾ സൂര്യഗായത്രിയുടെ വീട്ടിലെത്തി ആത്മഹത്യാശ്രമം നടത്തിയിരുന്നതായും ബാലരാമപുരം ജങ്ഷനിൽ വച്ച് മുമ്പും സൂര്യയെ ആക്രമിച്ചിരുന്നതായും പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.