മലപ്പുറം: എളങ്കൂരിലെ ഭർത്യവീട്ടിൽ വിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിനെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
Also Read: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും, 11ന് മഴയ്ക്ക് സാധ്യത
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സാണ് പ്രഭിൻ. വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ റിമാൻഡിലായ പ്രഭിൻ ഇപ്പോൾ ജയിലിലാണ്. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ പ്രഭിൻ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പിതാവ് വാസുദേവൻ ആരോപിച്ചിരുന്നു.. കേസിൽ പ്രഭിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Also Read: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കാലിടറി ആം ആദ്മി; എന്തായിരിക്കും കാരണം?
കഴിഞ്ഞ മാസമാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം പരാതി നൽകിയിരുന്നു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയുടെ മരണത്തിൽ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.