കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതികരണവുമായി പ്രതിച്ചേർക്കപ്പെട്ട ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. പ്രാഥമിക പരിശോധന പോലും നടത്താതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്ന് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കള്ളപ്പരാതിയിലാണ് പൊലീസ് നടപടിയെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.
'ഞാൻ എൻജിഒ കോൺഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു, രക്ഷധികാരിയല്ല. തെറ്റിദ്ധാരണയോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാൻ കാരണം എന്ന് അറിയില്ല. മുനമ്പം കമ്മീഷന്റെ പ്രവർത്തനം മുടക്കാൻ ധാരാളം പേരുണ്ടായിരുന്നു. മുനമ്പം കമ്മീഷൻ ആയതുകൊണ്ടാണോ കേസ് എടുത്തതെന്ന് സംശയിക്കുന്നു. തിടുക്കത്തിലുള്ള നടപടിയായിരുന്നു പൊലീസിന്റേത്.
അനന്ദു കൃഷ്ണൻ പങ്കെടുത്ത യോഗങ്ങളിൽ സ്വാഗതം പറഞ്ഞുവെന്നേയുള്ളൂ. അയാളുമായി എനിക്ക് ഒരു ബന്ധവുമില്ല. സായിഗ്രാം ഡയറക്ടർ ആനന്ദകുമാറുമായി പരിചയമുണ്ട്. 2024ൽ കോൺഫെഡറേഷനുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പണം പിരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചത്. പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു.
സ്ത്രീകൾക്ക് ഇരുചക്രവാഹനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ മൂന്നാം പ്രതിയാണ് റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രന നായർ. പെരിന്തൽമണ്ണയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.