Guinness Record: രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് ഗിന്നസ് റെക്കോർഡിലിടം നേടി നേഹ എസ് കൃഷ്ണൻ

Guinness Record Kerala: 2024 ൽ അമേയ പ്രതീഷ് ഷാർജയിൽ 2024 മെയ്‌ 13 ന് ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞു സ്ഥാപിച്ച റെക്കോർഡാണ് 57 സെക്കന്റിൽ 65 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞു അടൂർ സ്വദേശിനി നേഹ എസ് കൃഷ്ണൻ തിരുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 8, 2025, 06:09 PM IST
  • നേഹ തൂവയൂർ ഇൻഫാന്റ് ജീസസ് സെൻട്രൽ സ്കൂളിൽ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്
  • ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥനായ സനേഷ് കൃഷ്ണൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥ പാർവതി സനേഷ് എന്നിവരുടെ മൂത്ത മകളാണ് നേഹ
Guinness Record: രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് ഗിന്നസ് റെക്കോർഡിലിടം നേടി നേഹ എസ് കൃഷ്ണൻ

പത്തനംതിട്ട: രാജ്യങ്ങളുടെ കോഡുകൾ പറഞ്‌ ഗിന്നസ് റെക്കോർഡിൽ ഇടം നേടി നേഹ എസ് കൃഷ്ണൻ. നേഹയ്ക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. പത്തനംതിട്ട പ്രെസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എജിആർഎച്ച് (ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് കേരള) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.

2024 ൽ അമേയ പ്രതീഷ് ഷാർജയിൽ 2024 മെയ്‌ 13 ന് ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞു സ്ഥാപിച്ച റെക്കോർഡാണ് 57 സെക്കന്റിൽ 65 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞു അടൂർ സ്വദേശിനി നേഹ എസ് കൃഷ്ണൻ തിരുത്തിയത്.

പീരുമേട് മരിയഗിരി സ്കൂളിൽ നടന്ന പ്രകടനത്തിൽ ഗിന്നസ് സുനിൽ ജോസഫ് മുഖ്യനിരീക്ഷകനായും ക്രിസ്ബി ജോസഫ്, ഗംഗ മോഹൻ എന്നിവർ നിരീക്ഷകരായും വിനീഷ കൃഷ്ണൻ, വിഷ്ണു എൻ കുമാർ എന്നിവർ ടൈം കീപ്പർമാരായും പ്രവർത്തിച്ചു. അനീഷ് സെബാസ്റ്റ്യൻ പ്രകടനം ക്യാമറയിൽ പകർത്തി.

ALSO READ: പെനാല്‍റ്റിയടിച്ച് ഗിന്നസ് റെക്കോർഡ് നേടാനൊരുങ്ങി മലപ്പുറം

കേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോകറെക്കോർഡിലേക്ക് എത്തുന്ന 96 ആമത്തെ വ്യക്തിയും പത്തനംതിട്ട ജില്ലയിൽ നിന്ന് ഗിന്നസിലേക്ക് എത്തുന്ന  ആറാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് നേഹ എസ് കൃഷ്ണൻ എന്ന് സുനിൽ ജോസഫ് പറഞ്ഞു. നേഹ തൂവയൂർ ഇൻഫാന്റ് ജീസസ് സെൻട്രൽ സ്കൂളിൽ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

സ്കൂൾ ഡയറക്ടർ ഫാ. ജോബിൻ ജോസ് പുളിവിളയിൽ, സിസ്റ്റർ ജെസി എസ്.സി. വി, ശ്രീജ ബി. എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തൂവയൂർ ശ്രീഹരിയിൽ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥനായ സനേഷ് കൃഷ്ണൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥ പാർവതി സനേഷ് എന്നിവരുടെ മൂത്ത മകളാണ് നേഹ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News