Accident Death: വിനോദയാത്രയ്ക്ക് പോകവെ അപകടം; മലപ്പുറത്ത് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മിനിഊട്ടി ട്രിപ്പിനിറങ്ങിയ വിദ്യാ‍ർഥികളാണ് അപകടത്തിൽപെട്ടത്. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വേങ്ങരക്ക് സമീപം മിനിഊട്ടി - നെടിയിരുപ്പ്‌ റോഡിൽ വച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Feb 9, 2025, 06:31 PM IST
  • കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്.
  • ഇവർ സഞ്ചരിച്ച ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
  • വേങ്ങരക്ക് സമീപം മിനിഊട്ടി - നെടിയിരുപ്പ്‌ റോഡിൽ വച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്.
Accident Death: വിനോദയാത്രയ്ക്ക് പോകവെ അപകടം; മലപ്പുറത്ത് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മിനിഊട്ടി ട്രിപ്പിനിറങ്ങിയ വിദ്യാ‍ർഥികളാണ് അപകടത്തിൽപെട്ടത്. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വേങ്ങരക്ക് സമീപം മിനിഊട്ടി - നെടിയിരുപ്പ്‌ റോഡിൽ വച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. 

കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്എസ്എൽസി, പ്ലസ് വൺ വിദ്യാർഥികളാണ് മുഫീദും വിനായകും. ടോറസ് ലോറിയുടെ അടിയിലകപ്പെട്ട വിദ്യാർഥി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മിനി ഊട്ടിയിലേക്ക് ട്രിപ്പ് പോകാനിറങ്ങിയതാണ് ഇരുവരും. വിദ്യാർഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News