Oru Jaathi Jathakam Movie Controversy: ‘ഒരു ജാതി ജാതകം’ സിനിമയിലെ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശം; നടപടിയുമായി ഹൈക്കോടതി

Oru Jaathi Jathakam Movie: ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് സിനിമയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2025, 01:26 PM IST
  • ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആണ് കേസ് ഫയലിൽ സ്വീകരിച്ചത്
  • അഭിഭാഷകരായ ഇർഫാൻ ഇബ്രാഹിം സേട്ട്, പത്മ ലക്ഷ്മി, മീനാക്ഷി കെ ബി എന്നിവർ പരാതിക്കാരനായി കോടതിയില്‍ ഹാജരായി
Oru Jaathi Jathakam Movie Controversy: ‘ഒരു ജാതി ജാതകം’ സിനിമയിലെ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശം; നടപടിയുമായി ഹൈക്കോടതി

കൊച്ചി: വിനീത് ശ്രീനിവാസൻ നായക വേഷത്തിൽ എത്തിയ 'ഒരു ജാതി ജാതകം' എന്ന സിനിമയിലെ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരാതി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് സിനിമയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആണ് കേസ് ഫയലിൽ സ്വീകരിച്ചത്. അഭിഭാഷകരായ ഇർഫാൻ ഇബ്രാഹിം സേട്ട്, പത്മ ലക്ഷ്മി, മീനാക്ഷി കെ ബി എന്നിവർ പരാതിക്കാരനായി കോടതിയില്‍ ഹാജരായി. സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് കോടതി തിങ്കളാഴ്ച നോട്ടീസ് അയക്കും.

ALSO READ: മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക; ഏപ്രിലിൽ റിസീലിന്, പുതിയ തീയതി പുറത്തുവിട്ടു

മനുഷ്യൻ്റെ അന്തസ്സ് ലംഘിക്കുന്നതും വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും ദോഷകരമായ സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്നതുമായ ഡയലോ​ഗുകൾ സിനിമയിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് പരാതിക്കാരുടെ വാദം. ക്വീര്‍ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും അതിനായി മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

എം മോഹനനാണ് ചിത്രം സംവിധാനം ചെയ്തത്. രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News