തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് റിപ്പോർട്ട്. കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡിജിപി ഇന്ന് ഉത്തരവിറക്കും. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം നടത്തുക എന്നാണ് റിപ്പോർട്ട്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ആനന്ദ് കുമാറിനെ പോലീസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്റെ സംഘടനയിൽ നിന്നും ആനന്ദ് കുമാർ പ്രതിഫലം വാങ്ങിയതിന്റെ രേഖകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനല്ല തീരുമാനം ഉണ്ടായത്. കേസിൽ അറസ്റ്റിലായ അനന്ദു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സഹിതം അനന്തുവിനെ ഇന്ന് പോലീസ് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.
അനന്തു നൽകിയ മൊഴിയിലെ ആധികാരികത പരിശോധിക്കാൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങൾ തേടിയാവും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കുക. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
Also Read: മേട രാശിക്കാർക്ക് കഠിനാധ്വാനം ഏറും, തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!
അനന്തുവിന്റെ പണമിടപാട് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പോലീസ് വ്യാഖമാക്കി. അഞ്ച് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവ ശേഖരണം നടത്തി. ഇയാളുടെ എറണാകുളത്തുള്ള ഫ്ലാറ്റും ഓഫീസുകളും പോലീസ് സീൽ ചെയ്തു, വിശദ പരിശോധനയ്ക്കായി സെർച്ച് വാറണ്ടിനായി കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
അനന്തുകൃഷ്ണന് രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഉപദേശകനായിരുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായരെ കേസിൽ പോലീസ് പ്രതി ചേർത്തിട്ടുണ്ട്. അനന്തുവിന്റെ തട്ടിപ്പിന് ഇരയായ അങ്ങാടിപ്പുറം കെ എസ് എസ് എന്ന സംഘടനയുടെ ഭാരവാഹികള്‍ നല്കിയ പരാതിയിലാണ് രാമചന്ദ്രന് നായരെ കൂടി പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തിരിക്കുന്നത്. സായിഗ്രാമം മേധാവി ആനന്ദകുമാറടക്കം എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ അഞ്ച് ഭാരവാഹികളെ കൂടി പ്രതി ചേര്‍ക്കാന്‍ മൂവാറ്റുപുഴ പോലീസും തീരുമാനിച്ചിട്ടുണ്ട്.
Also Read: 18 വർഷത്തിനു ശേഷം രാഹു-ശുക്ര സംയോഗം; ഇവർക്ക് ലഭിക്കും രാജകീയ നേട്ടങ്ങൾ!
ഇതിനിടയിൽ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് രാമചന്ദ്രന്‍നായര്‍ രംഗത്തെത്തിയിരുന്നു. സഹായം നല്കുന്ന സംഘടനയായതുകൊണ്ടാണ് എന്‍ജിഒ ഫെഡറേഷന്റെ ഉപദേശകസ്ഥാനം സ്വീകരിച്ചതെന്നാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ പ്രതികരിച്ചത്. ഉപദേശകനായി ആനന്ദ് കുമാര്‍ ക്ഷണിച്ചുവെന്നും ചാരിറ്റി സംഘടനയായതിനാല്‍ ക്ഷണം സ്വീകരിച്ചുവെന്നും. സ്കൂട്ടറിനായി പണം പിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക സ്ഥാനത്ത് നിന്നും തന്റെ പേര് നീക്കണണെന്ന് ആനന്ദ് കുമാറിനോട് പറഞ്ഞിരുന്നുവെന്നുമാണ് സി എന്‍ രാമചന്ദ്രന് പ്രതികരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.