Chhattisgarh Encounter: ഛത്തീസ്ഘട്ടിൽ 31 മാവോയിസ്റ്റുകളെ വധിച്ചു; 2 ജവാന്മാർക്ക് വീരമൃത്യു

ബിജാപൂരിലെ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്കും ജീവൻ നഷ്ടമായി. ഇന്ദ്രാവതി ദേശീയ പാർക്ക് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2025, 02:12 PM IST
  • ബിജാപൂർ ഇന്ദ്രാവതി ദേശീയ പാർക്ക് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
  • രണ്ട് ജവാന്മാർക്കും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായി.
  • പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Chhattisgarh Encounter: ഛത്തീസ്ഘട്ടിൽ 31 മാവോയിസ്റ്റുകളെ വധിച്ചു; 2 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഘട്ടിൽ 31 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ ഇന്ദ്രാവതി ദേശീയ പാർക്ക് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ജവാന്മാർക്കും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. 

 ബിജാപൂരിൽ കഴിഞ്ഞ ആഴ്ച സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ 8 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ജനുവരി 12ന് ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം 5 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 

Walayar case: വാളയാര്‍ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ, കൊച്ചി സിബിഐ കോടതിയിൽ കുറ്റപത്രം നൽകി

എറണാകുളം: വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്നത് നേരത്തെ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു.

ക്രൂരമായ ലൈം​ഗിക ചൂഷണവും കുട്ടികളുടെ അരക്ഷിതമായ ജീവിത സാഹചര്യവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐയുടെ കണ്ടെത്തൽ.

പോലീസ് സർജന്റെ റിപ്പോർട്ടും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇൻക്വസ്റ്റ് ഫോട്ടോകൾ, കുറ്റകൃത്യം നടന്ന സ്ഥലം, തുടർ റിപ്പോർട്ടുകൾ എന്നിവ പഠിച്ച ശേഷം തൂങ്ങി മരണത്തിനാണ് സാധ്യതയെന്ന പോലീസ് സർജന്റെ നി​ഗമനവും കുറ്റപത്രത്തിൽ പറയുന്നു. ഇളയ കുട്ടിക്ക് ഒമ്പത് വയസ് മാത്രമാണ് പ്രായമുണ്ടായിരുന്നതെങ്കിലും ആത്മഹത്യയെന്ന സാധ്യത തന്നെയാണ് നിലനിൽക്കുന്നത്.

അതിസങ്കീർണമായ കുടുംബ പശ്ചാത്തലവും ബാല്യകാല ദുരനുഭവങ്ങളും ലൈം​ഗിക ചൂഷണങ്ങളും മതിയായ കരുതൽ ലഭിക്കാത്ത ബാല്യം എന്നിവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാകാം. കേസിൽ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫോറൻസിക് കണ്ടെത്തലും സിബിഐ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News