തിരുവല്ലം: തിരുവനന്തപുരത്തെ തിരുവല്ലത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഏഴംഗസംഘം ക്രൂരമായി മര്‍ദിച്ചതായി റിപ്പോർട്ട്. ബിയര്‍ കുപ്പികൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് റിപ്പോർട്ട്.
Also Read: കാട്ടാന ആക്രമണം: കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടർ
മാത്രമല്ല ആക്രമണത്തിൽ പ്രതികരിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളില്‍ സംഘം മുളകുപൊടി തേച്ചു പിടിപ്പിക്കുകയായിരുന്നു. എതിര്‍ ചേരിയിലുളളവരുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദനമെന്നാണ് പരാതി. തിരുവല്ലം ജാനകി കല്യാണ മണ്ഡപത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന ആഷികിനെയാണ് ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.
മര്‍ദനമേറ്റ യുവാവ് നിലവായിൽ ചികിത്സയിലാണ്. മുഖത്ത് കുപ്പികൊണ്ടിടിച്ചതിനെ തുടര്‍ന്ന് പല്ലുകള്‍ രണ്ടെണ്ണം പൊട്ടിയതായും റിപ്പോർട്ടുണ്ട്. മര്‍ദ്ദിച്ചവശനാക്കിയ യുവാവിനെ മലര്‍ത്തികിടത്തി അക്രമികൾ കണ്ണില്‍ പശയുമൊഴിച്ചു. മുറിവില്‍ മുളകുപൊടി വിതറിയതിന്റെ വേദനയില്‍ നിലവിളിച്ച യുവാവിനെ സംഘത്തിലുളളവര്‍ വീണ്ടൂം ചവിട്ടിയും ഇടിച്ചും മര്‍ദിച്ചുവെന്നാണ് പരാതി.
മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന മനു, ധനീഷ്, ചന്തു, റഫീക് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നുപേരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു. പ്രതികള്‍ നിലവിൽ ഒളിവിലാണ്. ഞായറാഴ്ച വൈകുന്നേരം നാലോടെ വണ്ടിത്തടം ശിവന്‍കോവിലിന് സമീപത്തുണ്ടായിരുന്ന ആഷിക്കിനെ സുഹൃത്തുക്കളായ നാലുപേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു മൂന്നുപേരുമടക്കം ഏഴുപേരാണ് കാറില്‍ കയറി കാട്ടാക്കട ഭാഗത്തുളള വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചതെന്ന് ആഷിക് പോലീസിന് മൊഴി നല്‍കി.
എതിര്‍ചേരിയിലുളളവരോട് കൂട്ടുകൂടി തങ്ങളെ സ്‌കെച്ചിടാറായോ എന്ന് ആകോശിച്ചായിരുന്നു സംഘം യുവാവിനെ മര്‍ദിച്ച് അവശനാക്കിയതെന്നും. കണ്ണില്‍ പശയൊഴിച്ചശേഷം വീണ്ടും കാറില്‍ കയറി തിരുവല്ലം വാഴമുട്ടത്തിനടുത്ത് എത്തിച്ചശേഷം റോഡിലേക്ക് തളളിയിടുകയായിരുന്നുവെന്നും. സംഭവത്തെക്കുറിച്ച് പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.