ആലപ്പുഴ: പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ ചാരുംമൂട് സ്വദേശിയായ 11 വയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവിൺ ഡി കൃഷ്ണയാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശ്രാവണിനെ പ്രവേശിപ്പിച്ചിരുന്നത്. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോൾ കുട്ടിയെ തെരുവുനായ ആക്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യം കുട്ടി വീട്ടിൽ അറിയിച്ചിരുന്നില്ല. ആക്രമണത്തിൽ കാര്യമായ പരിക്ക് കുട്ടിക്ക് ഇല്ലാതിരുന്നതിനാൽ ഇത് വീട്ടുകാരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് പനി ബാധിച്ചതോടെ നൂറനാട്ടെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ അടുത്ത ദിവസങ്ങളിൽ ആരോഗ്യം മോശമാകുകയും കുട്ടിക്ക് പേ വിഷ ബാധയുടെ ലക്ഷണങ്ങൾ കാണുകയും ചെയ്തു. തുടർന്നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുഹൃത്തുക്കളാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ച വിവരം വീട്ടുകാരോട് പറഞ്ഞത്. തെരുവുനായ ആക്രമിച്ചപ്പോൾ കുട്ടി സൈക്കിളിൽ നിന്ന് വീഴുകയും തുടയിൽ ചെറിയ പോറലുണ്ടാകുകയും ചെയ്തിരുന്നു. ഇത് നായയുടെ നഖം തട്ടി ഉണ്ടായതാണോയെന്ന് വ്യക്തമല്ല. പ്രദേശവാസികളും പ്രദേശത്തെ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.