Minister V Sivankutty: എൻ.ഒ.സി ഹാജരാക്കിയിട്ടില്ല, വേറെയും വിദ്യാർത്ഥികൾ റാ​ഗിങ് നേരിട്ടതായി മന്ത്രി വി. ശിവൻകുട്ടി

എൻഒസി ഹാജരാക്കാൻ ഗ്ലോബൽ പബ്ലിക് സ്കൂളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് വി ശിവൻകുട്ടി.  

Written by - Zee Malayalam News Desk | Last Updated : Feb 10, 2025, 05:25 PM IST
  • വിശദമായ അന്വേഷണത്തിന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
  • ഇതിന്റെ ഭാ​ഗമായി കുട്ടിയുടെ മാതാപിതാക്കൾ, ഗ്ലോബൽ പബ്ലിക് സ്കൂൾ, കാക്കനാട് ജെംസ് സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ, സ്‌കൂൾ-മാനേജ്മന്റ് പ്രതിനിധികൾ എന്നിവരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിൽ കണ്ട് അന്വേഷണം നടത്തി.
  • മാതാവ് ഉന്നയിച്ച റാഗിങ്ങ് സംബന്ധമായ ആരോപണങ്ങൾ സ്‌കൂൾ അധികൃതർ നിഷേധിച്ചെന്നും മന്ത്രി പറഞ്ഞു.
Minister V Sivankutty: എൻ.ഒ.സി ഹാജരാക്കിയിട്ടില്ല, വേറെയും വിദ്യാർത്ഥികൾ റാ​ഗിങ് നേരിട്ടതായി മന്ത്രി വി. ശിവൻകുട്ടി

‌തിരുവനന്തപുരം: ​ഗ്ലോബൽ പബ്ലിക് സ്കൂൾ ഇതുവരെ എൻഒസി ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻഒസി സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും സ്കൂൾ അധികൃതർ ഇതുവരെ അത് നൽകിയിട്ടില്ല. വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയാണ്. വളരെ ​ഗൗരവത്തോടു കൂടിയാണ് സർക്കാർ വിഷയം കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിശദമായ അന്വേഷണത്തിന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി കുട്ടിയുടെ മാതാപിതാക്കൾ, ഗ്ലോബൽ പബ്ലിക് സ്കൂൾ, കാക്കനാട് ജെംസ് സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ, സ്‌കൂൾ-മാനേജ്മന്റ് പ്രതിനിധികൾ എന്നിവരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിൽ കണ്ട് അന്വേഷണം നടത്തി. മാതാവ് ഉന്നയിച്ച റാഗിങ്ങ് സംബന്ധമായ ആരോപണങ്ങൾ സ്‌കൂൾ അധികൃതർ നിഷേധിച്ചെന്നും മന്ത്രി പറഞ്ഞു.

Also Read: CSR Fund Scam: പാതിവില തട്ടിപ്പ് കേസ്: പണം വാങ്ങിയ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തി അനന്തു കൃഷ്ണൻ

 

അതേസമയം മിഹിറിന്റെ മരണത്തിന് ശേഷം കുട്ടികൾക്ക് സ്‌കൂളിൽ റാഗിങ്ങ് നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി നിരവധി മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകന് ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ വെച്ച് ഭീകരമായ റാഗിങ്ങ് അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത് അവനെ ആത്മഹത്യയുടെ വക്കു വരെ എത്തിച്ചതായി ഒരു രക്ഷിതാവ് വെളിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാൽ സ്‌കൂൾ അധികൃതർ ഈ പരാതി അവഗണിച്ചതിനാൽ കുട്ടിയെ ടി.സി. വാങ്ങി മറ്റൊരു സ്‌കൂളിലേയ്ക്ക് ചേർത്തുവെന്നും രക്ഷിതാവ് വെളിപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

ജനുവരി 15നാണ് തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 26ാം നിലയില്‍നിന്ന് ചാടി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്കൂളിലെ മറ്റ് കുട്ടികളിൽ നിന്ന്മിഹിന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങേമ്ടി വന്നതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്‌ളഷ് ചെയ്യുന്ന തരത്തിലുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. നിറത്തിന്റെ പേരിലും കുട്ടിയെ കളിയാക്കിയെന്നും ഇവർ ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News