PM Modi: ഫ്രാൻസ്-അമേരിക്ക സന്ദർശനം: പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; വ്യാഴാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും

PM Narendramodi France US Visit: ഇന്ന് വൈകുന്നേരം ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.

Written by - Zee Malayalam News Desk | Last Updated : Feb 10, 2025, 06:37 AM IST
  • ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും
  • പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും
  • നാളെ നടക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും
PM Modi: ഫ്രാൻസ്-അമേരിക്ക സന്ദർശനം: പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; വ്യാഴാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഫ്രാൻസിൽ ഇന്ന് വൈകുന്നേരം എത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. 

Also Read: ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക, ആദ്യ വിമാനം അമൃത്‌സറിലിറങ്ങി; തിരിച്ചയച്ചവരില്‍ 48 പേർ 25-ല്‍ താഴെ പ്രായമുള്ളവർ

നാളെ നടക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. തുടർന്ന് മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനം ഇരുനേതാക്കളും ചേർന്ന് നിർവ്വഹിക്കും. ശേഷം ബുധനാഴ്ച ഫ്രാൻസിൽ നിന്നും അമേരിക്കയിലെത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. 

ട്രംപ് അധികാരമേറ്റതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കൻ സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലെ ആശങ്ക മോദി ട്രംപിനെ അറിയിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.  ഇതിനിടയിൽ നാടുകടത്തുന്നതിനുള്ള പട്ടികയിലുള്ള എല്ലാ ഇന്ത്യക്കാരെക്കുറിച്ചുമുള്ള വിവരം ഇനിയും അമേരിക്ക കൈമാറിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

Also Read: 18 വർഷത്തിനു ശേഷം രാഹു-ശുക്ര സംയോഗം; ഇവർക്ക് ലഭിക്കും രാജകീയ നേട്ടങ്ങൾ!

കടുത്ത അപമാനം ഇന്ത്യക്കാർ നേരിട്ട വിഷയത്തിൽ ഇപ്പോഴും കേന്ദ്രം മൃദു സമീപനം സ്വീകരിക്കുന്നത് തുടരുകയാണ്.  ഈ വിഷയത്തിൽ പാർലമെൻറ് വ്യാഴാഴ്ച പല തവണ തടസ്സപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷം പ്രതിപക്ഷ പ്രതിഷേധവും തണുത്തിട്ടുണ്ട്. ഇനിയും 487 ഇന്ത്യക്കാരെ നാടുകടത്തും എന്നാണ് അമേരിക്ക ഇന്ത്യയെ അറിയിചിരിക്കുന്നത്. ഇതിൽ 298 പേരുടെ വിവരം മാത്രമാണ് അമേരിക്ക കൈമാറിയിട്ടുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News