കൊച്ചി: കൊക്കെയ്ൻ ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി കോടതി. കേസിൽ ഷൈൻ ഉൾപ്പെടെയുള്ള ഏഴ് പ്രതികളെയും എറണാകുളം അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. വിചാരണാ നടപടികളിൽ സഹകരിക്കാത്ത ഏഴാം പ്രതി ഒഴികെയുള്ള എട്ട് പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
Also Read: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്നാണ് ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും അറസ്റ്റിലാകുന്നത്. ഇത് കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസായിരുന്നു. കടവന്ത്രയിലെ ഫ്ലാറ്റിൽ കൊക്കെയിൻ എത്തിച്ച് സ്മോക് പാർട്ടി നടത്തിയെന്നായിരുന്നു കേസ്. കേസിൻ്റെ വിചാരണ തുടങ്ങിയത് 2018 ഒക്ടോബറിലാണ്. കേസിന്റെ വിചാരണ വൈകുന്നത് ചർച്ചയായിരുന്നു. പ്രതിഭാഗം അന്വേഷണവുമായി സഹകരിക്കാതെ വിചാരണാ നടപടികൾ വൈകിപ്പിക്കുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആരോപണം.
അതേസമയം പിടികൂടിയത് കൊക്കെയ്ൻ അല്ലെന്നും എൻഡിപിഎസ് ആക്ടിൻ്റെ പരിധിയിൽ വരാത്ത മറ്റ് വസ്തുക്കൾ ആണെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. 2015 ൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവമായതിന് പിന്നാലെ ഷൈൻ ടോം ചാക്കോ ലഹരിക്കേസിൽ അറസ്റ്റിലായത് വലിയ ചർച്ചയായിരിന്നു.
Also Read:
കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ രണ്ട് മാസത്തോളമാണ് റിമാന്‍ഡില്‍ കഴിഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസകരമായ ഈ വിധി പുറത്തുവന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.