PC Chacko Resigned: എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പിസി ചാക്കോ

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചതെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2025, 12:51 PM IST
  • എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ
  • രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി
  • ഇന്നലെ വൈകുനെരമാണ് രാജിക്കത്ത് കൈമാറിയത്
PC Chacko Resigned: എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പിസി ചാക്കോ

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ. രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. ഇന്നലെ വൈകുനെരമാണ് രാജിക്കത്ത് കൈമാറിയത്. 

Also Read: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചതെന്നാണ് റിപ്പോർട്ട്. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു.

പി സി ചാക്കോ രാജിവെച്ചാൽ പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണം എന്ന് ഏകകണ്‌ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.

രാമക്ഷേത്ര മുഖ്യപുരോ​ഹിതൻ ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു

രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു. 85 വയസായിരുന്നു. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. 

ലഖ്‌നൗവിലെ സഞ്ജയ് ​ഗാന്ധി പോസ്റ്റ് ​ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ചികിത്സയിലായിരുന്നു.

തകർക്കമന്ദിരം തകർത്തതിന് ശേഷം 1992 ഡിസംബർ ആറ് മുതൽ രാമക്ഷേത്രത്തിലെ മുഖ്യ പുരോ​ഹിതനായിരുന്നു മഹന്ത് സത്യേന്ദർ ദാസ്.  അദ്ദേഹം തന്റെ ഇരുപതാമത്തെ വയസിൽ സന്യാസം സ്വീകരിച്ചു.  മഹന്ത് സത്യേന്ദർ ദാസിന്റെ സംസ്കാരം നാളെ അയോധ്യയിലെ സരയു നദിയുടെ തീരത്ത് നടക്കും. മൃതദേഹം ഇന്നുതന്നെ ലഖ്‌നൗ ആശുപത്രിയിൽ നിന്നും കൊണ്ടുപോകും. 

മഹന്ത് സത്യേന്ദർ ദാസിന്റെ വിയോഗം പരിഹരിക്കാനാകാത്ത നഷ്ടമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News