കൊച്ചി: പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇയാൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അനന്തു കൃഷ്ണനെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുകൾ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
അനന്തു കൃഷ്ണനിൽ നിന്ന് സംഭാവന വാങ്ങിയവരെയും ഗുണഭോക്താക്കളെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. പകുതി വില വഴി ലഭിച്ച സാധനങ്ങൾ കസ്റ്റഡിയിലെടുക്കാതെ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം തിരികെ നൽകാനാണ് തീരുമാനം. തട്ടിപ്പിൽ ചൊവ്വാഴ്ച രാവിലെ വരെ 385 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 33,000ൽ അധികം പരാതികൾ വിവിധ സ്റ്റേഷനുകളിൽ എത്തുമെന്നാണ് നിഗമനം.
ALSO READ: പകുതിവില തട്ടിപ്പ് കേസന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്; ഡിജിപി ഉത്തരവിറക്കി
തട്ടിപ്പിലൂടെ ലഭിച്ച പണം ചില രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയിട്ടുണ്ടെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. പണം വാങ്ങിയ ജനപ്രതിനിധികളുടെ ഉൾപ്പെടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പണം വാങ്ങാൻ ഇടയായ സാഹചര്യം ഇവർ പോലീസിന് മുന്നിൽ വ്യക്തമാക്കേണ്ടതായി വരും.
കോടികളുടെ തട്ടിപ്പിൽ നിലവിൽ അനന്തുകൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ ജില്ലകളിലുമായി കേസിൽ നൂറ് കണക്കിന് പ്രതികളാണുള്ളത്. ഓരോരുത്തരുടെയും പങ്ക് പരിശോധിച്ച് അറസ്റ്റുകളിലേക്ക് കടക്കുകയെന്നതാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ള വെല്ലുവിളി. ഓരോ കുറ്റപത്രങ്ങളും തയ്യാറാക്കാൻ സമയമെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.