കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സംഭാവന വാങ്ങിയ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തണ്ടെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം. പൊതു പ്രവര്‍ത്തകര്‍ സംഭാവന വാങ്ങിയത് തെറ്റല്ല എന്നാണ് വിലയിരുത്തല്‍. അനന്തു തട്ടിപ്പുകാരന് എന്നത് പൊതു പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്ന രീതിയില്‍ മുന്നോട്ട് പോകാനാണ് നിര്‍ദേശമെന്നാണ് വിവരം.
സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്നും തീരുമാനമുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. കേസില്‍ മുഖ്യപ്രതി അനന്തുകൃഷ്ണനെ കേന്ദ്രീകരിച്ച് മാത്രമാകും അന്വേഷണം.
Read Also: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
കേസിൽ ക്രെെംബ്രാഞ്ച് പ്രാഥമിക വിവര ശേഖരണം തുടങ്ങി. ഓരോ ജില്ലകളിൽ നിന്നും വന്ന പരാതികൾ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. തുടർന്നാകും അന്വേഷണത്തിലേക്ക് കടക്കുക. മുഖ്യമന്ത്രി അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.
പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കുമെന്ന് വിവരം. പണം വാങ്ങാനിടയായ സാഹചര്യം ഇവർ വ്യക്തമാക്കേണ്ടിവരും. പകുതി വിലയിൽ സാധനങ്ങൾ വാങ്ങിയവരുടെയും പണം നഷ്ടമായവരുടെയും മൊഴി എടുക്കുകയാണ് അടുത്ത വെല്ലുവിളി.
65,000 പേർക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും പൊലീസിന്റെ നിഗമനം. കേസിൽ നിലവിൽ അനന്തു കൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഓരോ ജില്ലകളിലുമായി നൂറുകണക്കിന് പ്രതികളുണ്ട്. ഓരോരുത്തരുടെയും പങ്ക് പരിശോധിച്ച ശേഷമായിരിക്കും അറസ്റ്റിലേക്ക് കടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.