Ayodhya Ram Temple Chief Priest Passed Away: രാമക്ഷേത്ര മുഖ്യപുരോ​ഹിതൻ ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു

Acharya Satendra Das Death: മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച ആചാര്യ സത്യേന്ദ്രദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   

Written by - Zee Malayalam News Desk | Last Updated : Feb 12, 2025, 11:35 AM IST
  • രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു
  • മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്
Ayodhya Ram Temple Chief Priest Passed Away: രാമക്ഷേത്ര മുഖ്യപുരോ​ഹിതൻ ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു

അയോദ്ധ്യ: രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു. 85 വയസായിരുന്നു. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. 

Also Read: ജമ്മുകശ്മീരിൽ ഭീകരാക്രമണം; സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ലഖ്‌നൗവിലെ സഞ്ജയ് ​ഗാന്ധി പോസ്റ്റ് ​ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ചികിത്സയിലായിരുന്നു.

തകർക്കമന്ദിരം തകർത്തതിന് ശേഷം 1992 ഡിസംബർ ആറ് മുതൽ രാമക്ഷേത്രത്തിലെ മുഖ്യ പുരോ​ഹിതനായിരുന്നു മഹന്ത് സത്യേന്ദർ ദാസ്.  അദ്ദേഹം തന്റെ ഇരുപതാമത്തെ വയസിൽ സന്യാസം സ്വീകരിച്ചു.  മഹന്ത് സത്യേന്ദർ ദാസിന്റെ സംസ്കാരം നാളെ അയോധ്യയിലെ സരയു നദിയുടെ തീരത്ത് നടക്കും. മൃതദേഹം ഇന്നുതന്നെ ലഖ്‌നൗ ആശുപത്രിയിൽ നിന്നും കൊണ്ടുപോകും. 

Also Read: ആശ്വാസം... സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു

മഹന്ത് സത്യേന്ദർ ദാസിന്റെ വിയോഗം പരിഹരിക്കാനാകാത്ത നഷ്ടമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News