Lucky Nakshatras: ഈ വർഷത്തോടെ മൂന്ന് നക്ഷത്രക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ അകലും; ഇവർക്കിനി വളർച്ചയുടെ നാളുകൾ

Three lucky nakshatras: ഓരോ ​ഗ്രഹമാറ്റവും മീനം രാശിക്കാരിൽ ​ഗുണകരമായി ഭവിക്കും. ഇവരിൽ നിന്ന് കഷ്ടപ്പാടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അകലും.

Written by - Zee Malayalam News Desk | Last Updated : Feb 11, 2025, 08:11 PM IST
  • മീനം രാശിയിലാണ് 2025ൽ ഏറ്റവും കൂടുതൽ ​ഗ്രഹസംയോജനം നടക്കുന്നത്
  • അതിനാൽ തന്നെ മീനം രാശിയിൽ വരുന്ന നക്ഷത്രക്കാർക്ക് വലിയ സൗഭാ​ഗ്യങ്ങൾ ലഭിക്കും
Lucky Nakshatras: ഈ വർഷത്തോടെ മൂന്ന് നക്ഷത്രക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ അകലും; ഇവർക്കിനി വളർച്ചയുടെ നാളുകൾ

Astrology 2025: ഓരോ നക്ഷത്രക്കാർക്കും ഓരോ വർഷവും ജീവിതത്തിൽ പ്രധാനപ്പെട്ടതാണ്. ​ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ച് ഓരോ വർഷവും നക്ഷത്രങ്ങളുടെ ഭാ​ഗ്യ നിർഭാ​ഗ്യങ്ങളിലും വ്യത്യാസമുണ്ടാകും. മീനം രാശിയിലാണ് 2025ൽ ഏറ്റവും കൂടുതൽ ​ഗ്രഹസംയോജനം നടക്കുന്നത്. ഈ വർഷം സൂര്യൻ, ശനി, വ്യാഴം, ബുധൻ എന്നീ ​ഗ്രഹങ്ങളിലെല്ലാം പ്രധാന സ്ഥാനമാറ്റവും നടക്കുന്നുണ്ട്.

മീനം രാശിക്കാരിലാണ് ഓരോ ​ഗ്രഹമാറ്റവും ​ഗുണകരമായി ഭവിക്കാൻ പോകുന്നത്. അതിനാൽ തന്നെ മീനം രാശിയിൽ വരുന്ന നക്ഷത്രക്കാർക്ക് വലിയ സൗഭാ​ഗ്യങ്ങൾ ലഭിക്കും. ഇവരുടെ ജീവിതത്തിൽ നിന്ന് കഷ്ടപ്പാടുകൾ അകലും. ഏതെല്ലാം രാശിക്കാർക്കാണ് ഈ വർഷത്തോടെ ഭാ​ഗ്യം തെളിയുന്നതെന്ന് അറിയാം.

ALSO READ: നാല് രാശിക്കാ‍ർക്ക് സൗഭാ​ഗ്യലക്ഷ്മി ധനയോ​ഗം; ഇനി നേട്ടങ്ങളുടെ നാളുകൾ, നിങ്ങളും ഉണ്ടോ?

പൂരുരുട്ടാതി: പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഒട്ടേറെ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. സ്ഥിരവരുമാനമുള്ള ജോലി ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ നിന്ന് കഷ്ടകാലം അകലും. സന്തോഷവും സമാധാനവും ഉണ്ടാകും. മനസ്സിന് സന്തോഷമുണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കും. മാനസിക പ്രയാസങ്ങൾ അകലും. പൂരുരുട്ടാതി നക്ഷത്രക്കാരെ തേടി സൗഭാ​ഗ്യങ്ങൾ എത്തും.

ഉത്രട്ടാതി: ഉത്രട്ടാതി നക്ഷത്രക്കാരിൽ വിദേശവാസ യോ​ഗം വർധിക്കും. സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ആരോ​ഗ്യം മികച്ചതാകും. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ അകലും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യത. പുതിയ വാഹനം വാങ്ങാനും യോ​ഗമുണ്ടാകും.

ALSO READ: കഷ്ടപ്പാടുകൾക്ക് വിട! അപൂർവ ​ഗ്രഹസം​ഗമം മൂന്ന് രാശിക്കാർക്ക് നൽകും നേട്ടങ്ങളുടെ ചാകര

രേവതി: രേവതി നക്ഷത്രക്കാ‍ർക്ക് കഠിനാധ്വാനത്തിനുള്ള ഫലം ലഭിക്കും. സാമ്പത്തിക പുരോ​ഗതി കൈവരിക്കും. വീട് പണിയാൻ യോ​ഗമുണ്ടാകും. സ്ഥിര വരുമാനം നേടാൻ സാധിക്കും. മനസിന് സന്തോഷം നൽകുന്ന നിരവധി കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. സമ്പാദ്യം വർധിക്കും. കടബാധ്യതകൾ തീ‍ർക്കാൻ സാധിക്കും. ആ​ഗ്രഹിച്ച കാര്യങ്ങളെല്ലാം ജീവിതത്തിൽ നേടിയെടുക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News